
ഞാൻ മടുത്തു; എനിക്ക് അത് കേൾക്കുന്നതേ ഭ,യ,മാ,ണ് ! ഇനിയെല്ലാം മനസു പറയുന്നതുപോലെ അനുസരിക്കാനാണ് എന്റെ തീരുമാനം രംഭ പറയുന്നു !
രംഭ എന്ന അഭിനേത്രി മലയാളികളുടെ സ്വന്തം എന്ന് പറയാനാണ് ഏവർക്കും ഇഷ്ടം. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും രംഭ എന്നും നമ്മുടെ പ്രിയങ്കരിയാണ്. സർഗം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ ഗ്ലാമർ താരമായിരുന്നു രംഭ, നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.
സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ രംഭ നൂറോളം സൗത്ത് സിനിമയിൽ അഭിനയിച്ചു. കൂടാതെ നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു, മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി പിന്നെ ഭോജ്പുരി സിനിമകളെല്ലാം രംഭ തന്റെ വിജയ സാനിധ്യം അറിയിച്ചിരുന്നു. 1992 ല്‍ വിനീതിന്റെ നായികയായ് ‘സര്‍ഗം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അഭിനയ മേഖലയിൽ തുടക്കം കുറിച്ചു… ആ ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ മറ്റു ഭാഷകളിൽ സജീവമായത്..
നടി ഇപ്പോൾ വിവാഹ ശേഷം കാനഡയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ രംഭ ഇപ്പോൾ പങ്കവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ ഒരാഴ്ച ജിമ്മില്‍ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം കുറിച്ചിരിക്കുന്നത്. ജിം എക്സസൈസുകള്‍ മടുപ്പിച്ചെന്നും ഹൃദയം പറയുന്നപോലെ ജീവിക്കാന്‍ തുടങ്ങുകയാണ് എന്നുമാണ് രംഭ കുറിച്ചത്. ഈ ആഴ്ച ഇനി ട്രെയ്നിങ് ഇല്ല. നിങ്ങളും നിങ്ങളുടെ ഹൃദയം പറയുന്നത് അനുസരിക്കാനാണ് ഞാന്‍ നിര്‍ദേശിക്കുന്നത്.

നിത്യമുള്ള ജിമ്മിലെ ഈ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്സും യോഗയും ഹെല്‍ത്തി ഫുഡുമെല്ലാം എല്ലാം ഞാൻ മടുത്തു. ഈ പറഞ്ഞിതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഞാന്‍ ഭയത്തിലും വിഷമത്തിലുമാകുന്നു. അതിനാല്‍ എന്റെ ഇനി ഞാൻ എന്റെ ഹൃദയം പറയുന്നതുമാത്രം കേട്ട്, പ്രകൃതിക്കും എന്റെ പ്രണയത്തിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആസ്വദിച്ച് സന്തോഷിക്കാന്‍ തീരുമാനിച്ചു. മകനൊപ്പം സ്നോമൊബീലില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ ഈ കുറിപ്പ്. താരത്തിന്റെ ഈ വാക്കുകൾക്ക് വാ;ഇയ്യ പിന്തുണയാണ് ലഭിക്കുന്നത്. നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളു അത് തീർച്ചയായും മനസ് പറയുന്ന പോലെ ജീവിക്കണം എന്നാണ് നടിക്ക് ആരാധകർ നൽകുന്ന ഉപദേശം.
രണ്ടു പെൺമക്കളും മൂന്നാമത്തെ കുട്ടി മകനുമാണ്. 2010 ലാണ് രംഭ കാനഡയില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ഇടക്ക് ഇവർ രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്നും, കുട്ടികളെ വിട്ട് കിട്ടുന്നതിനായി നടി കോടതിയെ സമീപിച്ചെന്ന തരത്തിലും പല വാര്‍ത്തകളും വന്നിരുന്നു. ഈ സമയത്തെല്ലാം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രംഭ കാനഡയില്‍ സുഖമായി ജീവിക്കുകയായിരുന്നു. പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു
Leave a Reply