എന്റെ കുഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ് ! മോശം സമയമായിപ്പോയി ! എല്ലാവരും എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം ! രംഭ പറയുന് !

ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിന്ന നടിയാണ് രംഭ. മലയാളികൾക്കും വളരെ പ്രിയങ്കരിയാണ് താരം. നടിയുടെ തുടക്കത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബാധ കൂടിയാണ് മലയാളം. രംഭ തന്റെ അഭിനയം ജീവിതം തുടങ്ങിയത് 1992 ലാണ്. ആദ്യ സിനിമ ഒരു കന്നട ചിത്രമാണ്, അതേ വർഷം തന്നെയാണ് രംഭ, സർഗ്ഗവും, ചമ്പക്കുളം തച്ചനും ചെയ്തത്, പിന്നീടങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ രംഭ വളരെ പ്രശസ്തയാ നടിയായി മാറുകയായിരുന്നു. നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.

സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. കാനഡയില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ രംഭ ഇപ്പോൾ വളരെ വിഷമകരമായ ഒരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ വന്നിടിച്ചു.

ആ സമയത്ത്  കാറിലുണ്ടായിരുന്നത്  ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം’ എന്നാണ് രംഭ കുറിച്ചിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മകളുടെയും അപകടത്തിൽപ്പെട്ട കാറിന്റെയും ചിത്രങ്ങൾ രംഭ പങ്കുവച്ചിട്ടുണ്ട്.

നിരവധി താരങ്ങളാണ് രാംഭക്ക് ആശ്വാസവാക്കുകൾ നൽകുന്നത്. ഒപ്പം ആരാധകരും. സിനിമ രംഗത്ത് ഒരുപാട് സൗഹൃദങ്ങൾ ഉള്ള ആളാണ് രംഭ. മീന, ഖുശ്‌ബു, സ്നേഹ എന്നിങ്ങളെ ഒരുപാട് താരങ്ങൾ നടിക്കും കുടുംബത്തനും വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് കമന്റ് ചെയ്തിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് വരെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി എന്ന രീതിയിൽ പല വാർത്തകളും ശ്രദ്ധ നേടിയിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മക്കൾക്ക് വേണ്ടി ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.

സിനിമ ഉപേക്ഷിച്ചു എങ്കിലും നിർമ്മാണ രംഗത്ത് രംഭ ചുവട് വെച്ചിരുന്നു. ഇപ്പോൾ വളരെ സന്തുഷ്ട്ടമായ ഇവരുടെ കുടുംബ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും രംഭ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തങ്ങളുടെ വിവാഹ ദിനത്തിലെ ചിത്രങ്ങൾ കോർത്തിണക്കികൊണ്ട് രംഭ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഇതുപോലെ സന്തോഷമായി ഇനിയും ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കണം എന്നാണ് രംഭക്ക് ആരാധകർ കൊടുക്കുന്ന ഉപദേശം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *