രംഭയാകും മുമ്പ് രണ്ട് പേരുകൾ ! വിവാഹ ബന്ധം വേർപിരിഞ്ഞു എന്ന വാർത്തകൾ ! നടി രംഭയുടെ ജീവിതം !!

മലയാളികൾ ഇന്നും ഓർത്തിരിക്കുന്നതും ഒരുപാട് ഇഷ്ടപെടുന്നതുമായ അഭിനേത്രിയായണ് രംഭ. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്ന്നുള്ളൂ എങ്കിലും അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ ഗ്ലാമർ താരമായിരുന്നു രംഭ, നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്..

ഹിറ്റ് സിനിമകൾ പോലെ തന്നെ നടിക്ക് നിരവധി ഹിറ്റ് ഗാനങ്ങളും ഉണ്ട്..   നൂറോളം സൗത്ത് സിനിമയിൽ അഭിനയിച്ച നടി അതുകൂടാതെ നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു, മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി പിന്നെ ഭോജ്പുരി സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്.  1992ല്‍ വിനീതിന്റെ നായികയായ് ‘സര്‍ഗം’  എന്ന സൂപ്പർ ഹിറ്റ്  ചിത്രത്തിലൂടെ അഭിനയ മേഖലയിൽ തുടക്കം കുറിച്ചു…  ആ ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ മറ്റു ഭാഷകളിൽ സജീവമായത്..

ശേഷം ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ വീണ്ടും വിനീതിന്റെ നായികയായി അഭിനയിച്ചു. പിന്നീട് ബോളിവുഡില്‍ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ, വിജയ് എന്നിവരുടെ കൂടെയെല്ലാം അഭിനയിച്ചു. പിന്നീട് നടി സിനിമ നിർമാണ രംഗത്തും ഒരു കൈ നോക്കിയിരുന്നു പക്ഷെ അത് വലിയൊരു പരാജയം ആയിരുന്നു….

പിന്നീട് നടി ഐറ്റം ഡാൻസുകളിലാണ് കൂടുതൽ കണ്ടിരുന്നത്, സിനിമയില്‍ സജീവമായിരിക്കേ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ൽ രംഭ വിവാഹിതയാകുന്നത്. വിവാഹശേഷം ഇരുവരും ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷ എന്നീ പെണ്‍മക്കളും ഏറെ പ്രാർഥനകളുടെ ബലമായി രംഭയുടെ ആഗ്രഹം പോലെ ഷിവിന്‍ എന്ന് പേരുള്ള ആണ്‍കുട്ടിയുമാണ് നടിയ്ക്കുള്ളത്. 2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. കുടുംബവുമൊത്തുള്ള നടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്…

കാനഡയിൽ സ്ഥിര താമസമാക്കിയ നടി രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഈ സമയത്തെല്ലാം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രംഭ കാനഡയില്‍ സുഖമായി ജീവിക്കുകയായിരുന്നു. പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. നടി ഖുശ്‌ബു രംഭയുടെ അടുത്ത സുഹൃത്താണ് ഈ വാർത്തക്കെതിരെ കുശ്ബുവും ശ്കതമായി പ്രതികരിച്ചിരുന്നു, അവളെപോലെ ഇത്രയും സന്തോഷത്തോടെ കുടുംബമായി താമസിക്കുന്ന മറ്റു നടിമാർ ഉണ്ടാകില്ല എന്നാണ് ഖുശ്‌ബു അന്ന് പ്രതികരിച്ചിരുന്നത്….

ഇന്ന് നടിയുടെ 45-ാം ജന്മദിനമാണ്. നിരവധിപേരാണ് നടിയെ ആശംസകൾ അറിയിക്കുന്നത്, രംഭ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. വിവാവഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ച പല നടിമാരും കുട്ടികള്‍ വലുതായതിന് ശേഷം തിരിച്ച് വരാറുണ്ട്. അത്തരത്തിൽ രംഭയും ഇനി വീണ്ടും സിനിമയിൽ സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *