
രംഭയുമായി ഇനി ഒന്നിച്ച് ഒരു ജീവിതം ആഗ്രഹിക്കുന്നില്ല, വിവാഹ മോചനം ആവിശ്യപ്പെട്ട് രംഭയുടെ ഭർത്താവ് ! പിരിക്കരുത് എന്ന് അപേക്ഷിച്ച് രംഭയും
മലയാളത്തിൽ തുടക്കം കുറിച്ച് തെന്നിന്ത്യ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു നടി രംഭ. രംഭ തന്റെ അഭിനയം ജീവിതം തുടങ്ങിയത് 1992 ലാണ്. ആദ്യ സിനിമ ഒരു കന്നട ചിത്രമാണ്, അതേ വർഷം തന്നെയാണ് രംഭ, സർഗ്ഗവും, ചമ്പക്കുളം തച്ചനും ചെയ്തത്, പിന്നീടങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ രംഭ വളരെ പ്രശസ്തയാ നടിയായി മാറുകയായിരുന്നു. നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് രംഭ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിതപങ്കാളിയാക്കിയത്. വിവാഹ ശേഷം 2010 ലാണ് രംഭ കാനഡയില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു.
എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി എന്ന രീതിയിൽ പല വാർത്തകളും ശ്രദ്ധ നേടിയിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മക്കൾക്ക് വേണ്ടി ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ വളരെ സന്തുഷ്ട്ടമായ ഇവരുടെ കുടുംബ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും രംഭ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തങ്ങളുടെ വിവാഹ ദിനത്തിലെ ചിത്രങ്ങൾ കോർത്തിണക്കികൊണ്ട് രംഭ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഇതുപോലെ സന്തോഷമായി ഇനിയും ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കണം എന്നാണ് രംഭക്ക് ആരാധകർ കൊടുക്കുന്ന ഉപദേശം.
സിനിമക,ളിൽ അഭിനയിക്കുന്നില്ലെങ്കിലും താരം 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ടെലിവിഷൻ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1992ൽ രണ്ട് സിനിമകൾ ചെയ്ത് അന്യ ഭാഷയിലേക്ക് പോയ രംഭ 1998ൽ മമ്മൂട്ടി ചിത്രം സിദ്ധാർഥയിൽ നായികയായാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴും മലയാളികൾ രംഭയെ ഇഷ്ടപെടുന്നു. നടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സർഗം.
Leave a Reply