ഞാൻ എന്ത് ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയത് എന്നറിയില്ല ! വിവാഹ മോചിതയായി എന്ന രീതിയിൽ ഇതിന് മുമ്പും വാർത്തകൾ വന്നിരുന്നു !

സർഗ്ഗം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് നടി രംഭയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്ന്നുള്ളൂ എങ്കിലും അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ ഗ്ലാമർ താരമായിരുന്നു രംഭ, നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്..

ബോളിവുഡിൽ വരെ സ്റ്റാർ ആയിരുന്ന രംഭ നൂറോളം സൗത്ത് സിനിമയിൽ അഭിനയിച്ചിരുന്നു.  മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി പിന്നെ ഭോജ്പുരി സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്.  1992ല്‍ വിനീതിന്റെ നായികയായ് ‘സര്‍ഗം’  എന്ന സൂപ്പർ ഹിറ്റ്  ചിത്രത്തിലൂടെ അഭിനയ മേഖലയിൽ തുടക്കം കുറിച്ചു…  ആ ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ മറ്റു ഭാഷകളിൽ സജീവമായത്..

മലയാളത്തിൽ അവർ ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ കൂടി വീണ്ടും വിനീതിന്റെ നായികയായി വന്നു. പിന്നീട് ബോളിവുഡില്‍ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ, വിജയ് എന്നിവരുടെ കൂടെയെല്ലാം അഭിനയിച്ചു. പിന്നീട് നടി സിനിമ നിർമാണ രംഗത്തും ഒരു കൈ നോക്കിയിരുന്നു പക്ഷെ അത് വലിയൊരു പരാജയം ആയിരുന്നു….

സിനിമ നടി എന്നതിലുപരി അവർ ഒരു അതി ഗംഭീര ഡാൻസർ കൂടിയാണ്. അതുകൊണ്ട് തന്നെ അവർ ഐറ്റം ഡാൻസുകളിലും വളരെ സജീവമായിരുന്നു.  സിനിമയില്‍ സജീവമായിരിക്കേ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ൽ രംഭ വിവാഹിതയാകുന്നത്. വിവാഹശേഷം ഇരുവരും ന്യൂയോര്‍ക്കില്‍ താമസമാക്കുകയായിരുന്നു. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷ എന്നീ പെണ്‍മക്കളും ഏറെ പ്രാർഥനകളുടെ ബലമായി രംഭയുടെ ആഗ്രഹം പോലെ ഷിവിന്‍ എന്ന് പേരുള്ള ആണ്‍കുട്ടിയുമാണ് നടിയ്ക്കുള്ളത്. 2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. കുടുംബവുമൊത്തുള്ള നടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്…

ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ  അവർ കാനഡയിൽ സ്ഥിര താമസം ആക്കുകയുമായിരുന്നു. എന്നാൽ രംഭയും ഭർത്താവും തമ്മിൽ വേര്പിരിഞ്ഞു എന്ന രീതിയിൽ നിരവധി വാർത്തകൾ വന്നിരുന്നു. കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഈ സമയത്തെല്ലാം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രംഭ കാനഡയില്‍ സുഖമായി ജീവിക്കുകയായിരുന്നു. തന്റെ ഭർത്താവ് വളരെ സപ്പോർട്ടീവ് ആണെന്നും, അദ്ദേഹത്തെ പോലെ ഒരാളെ പങ്കാളിയായി കിട്ടാൻ താൻ എന്ത് ഭാഗ്യമാണ് ചെയ്തതെന്ന് അറിയില്ല എന്നും രംഭ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *