ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രി മോദിജിക്ക് ! ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്, രൺബിർ കപൂർ പറയുന്നു !

ബോളിവുഡ് താരങ്ങളിൽ കൂടുതൽ പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരാണ്, പല സാന്ദർഭങ്ങളിലും താരങ്ങൾ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂർ. നരേന്ദ്രമോദി വലിയൊരു പ്രാസംഗികനാണെന്നും, ആരെയും കാന്തം പോലെ ആകർഷിക്കുന്ന വ്യക്തിത്വമാണെന്നും പറഞ്ഞ രൺബിർ കപൂർ, ഷാരൂഖ് ഖാനുള്ള ഒരു സ്വഭാവഗുണം മോദിയിലും കാണാൻ കഴിഞ്ഞുവെന്നും അഭിപ്രായപ്പെട്ടു.

രൺബീറിന്റെ വാക്കുകൾ ഇങ്ങനെ, “നാല് വർഷം മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ നിങ്ങൾ ടി.വിയിൽ കണ്ടിട്ടുണ്ടാവും, സംസാരിക്കുന്നതും കണ്ടുകാണും, വലിയൊരു പ്രാസം​ഗികനാണ് അദ്ദേഹം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിക്ക്. മോദിജി ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അത് എന്നെ വളരെ അതിശയിപ്പിച്ചു, എനെറെ അടുത്തുവന്നു എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോ​ഗ്യത്തെ കുറിച്ചും ചികിത്സയെ കുറിച്ചും എടുത്തുചോദിച്ചു. അതുപോലെ ആലിയയോട് വേറെന്തോ ആണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറിനോടുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം പെരുമാറിയത്. ഞങ്ങൾ ഓരോരുത്തരുടെയും അടുത്തുവന്ന് ഇതുപോലെ പെരുമാറിയ മോദിയുടെ സ്വഭാവ​ഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ അത്രയും വലിയൊരു മനുഷ്യൻ, നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്. ഇങ്ങനെയുള്ള ഒരുപാട് മഹാന്മാരുണ്ട് എന്നാണ് രൺബീർ നിഖിൽ കമ്മത്തുമായുള്ള പോഡ്കാസ്റ്റിനിടെ അഭിപ്രായപ്പെട്ടത്.. അതുപോലെ തന്നെ തന്റെ ചിത്രമായ ആനിമലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു,

സമൂഹ മാധ്യമങ്ങൾ ഇതൊരു സ്ത്രീവിരുദ്ധ സിനിമയാണെന്ന് അവകാശപ്പെട്ട് എന്റെ സിനിമയെ നശിപ്പിച്ചു. ഒരുപാട് കഠിനാധ്വാനം ചെയ്താണ് സിനിമ എത്തുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന്, ഞാൻ അവരോട് ശരിക്കും യോജിക്കുന്നില്ല. അതൊരു മികച്ച സിനിമയായിരുന്നു എന്നും അദ്ദേഹം പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *