ഒരു നടിയല്ലേ ഇങ്ങനെയൊക്കെ ചെയ്യാമോ ?! വിമർശങ്ങൾക്ക് മറുപടിയുവുംയി രശ്മി സോമൻ
മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ ചെയ്ത താരമാണ് രശ്മി സോമൻ, ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രവും അതിലെ ഗാനങ്ങളും ഇപ്പോഴും മലയാളികൾ മറന്നുകാണില്ല, അന്നും ഇന്നും മുൻ നിര നായികയാകേണ്ടതാരമായിരുന്നു രശ്മി, പക്ഷെ എന്തുകൊണ്ടോ അത് സാധിച്ചില്ല, രശ്മിയുടെ സൗന്ധര്യത്തിനു ഇന്നും ഒരു മാറ്റവും വന്നിട്ടില്ല, അതി സുന്ദരിയായിട്ടാണ് അവർ ഇന്നും കാണപ്പെടുന്നത്, നിരവധി സീരിയലുകൾ അവർ ചെയ്തിരുന്നു, പ്രശസ്ത സീരിയൽ സംവിധയകാൻ എ യെം നസീറിനെ വിവാഹം കഴിച്ചിരുന്നു പക്ഷെ പിന്നീട് ഇവർ വേർപിരിഞ്ഞു, അതിന് ശേഷം 2005 ൽ ഗോപിനാഥ് എന്ന ആളെ വിവാഹം ചെയ്ത് ദുബായിൽ സെറ്റിൽ ചെയ്തിരുന്നു, ഏറെ കാലം താരം അവിടെത്തന്നെ ആയിരുന്നു, അവിടെ ഒരു ബ്ലോഗർ ആയിരുന്നു രശ്മി സോമൻ… ഏറെ കാലത്തെ ഇടവേളക്ക് ശേഷം മഴവിൽ മനോരമയിൽ അനുരാഗം എന്ന സീരിയലിലൂടെയാണ് രശ്മി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്..
ഇപ്പോൾ സീ കേരളത്തിലെ കാർത്തിക ദീപം എന്ന പരമ്പരയിൽ നായകന്റെ അപ്പച്ചിയായി വില്ലത്തി കഥാപത്രമാണ് രശ്മി ചെയുന്നത്, ഇതേ സീരിയലിലെ നായക കഥാപാത്രം ചെയ്യുന്ന വിവേക് ഗോപൻ ഇപ്പോൾ ബി ജെ പിയുടെ ചവറ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയാണ്, കഴിഞ്ഞ ദിവസം വിവേകിനെ സപ്പോർട്ട് ചെയ്യാൻ രശ്മി സോമൻ ചവറയിൽ നടന്ന പ്രചരണത്തിൽ നേരിട്ട് എത്തിയിരുന്നു..
അതിന് നന്ദി അപ്പച്ചി എന്ന് പറഞ്ഞ് വിവേക് ആ ചിത്രങ്ങൾ ഫേസ് ബുക്കിൽ കുറിച്ചിരുന്നു. അതെ ചിത്രങ്ങൾ രശ്മിയും തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു, ഇതിന്റെ പേരിൽ ഇപ്പോൾ താരം നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്… സങ്കി, ചാണകത്തിൽ ചവിട്ടി തുടങ്ങിയ വാക്കുകൾ കൊണ്ട് തന്റെ കമന്റ് ബോക്സ് നിറഞ്ഞു അവസാനം താൻ അത് ബ്ലോക്ക് ചെയ്യേണ്ടിവന്നുവെന്നും താരം പറയുന്നു…
വിവേക് എന്റെ നല്ലൊരു സുഹൃത്താണെന്നും ഞാൻ പാർട്ടി നോക്കിയല്ല അവിടെ പോയതെന്നും, അവനെ സപ്പോർട്ട് ചെയ്യണമെന്ന് എനിക്ക് തോന്നി അവൻ എന്നെ ക്ഷണിച്ചു ഞാൻ വളരെ സന്തോഷത്തോടെയാണ് അവിടെ പോയതെന്നും, ഇനിയും പോകുമെന്നും അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാന്നെനും, വിവേക് ഇനി അതല്ല വേറെ ഏത് പാർട്ടി ആയിരുന്നാലും താൻ ഇതുതന്നെ ചെയ്യുമായിരുന്ന് എന്നും രശ്മി പറയുന്നു..
പിന്നെ മറ്റുചിലരുടെ സംശയം ഞാൻ ശെരിക്കും വിവേകിന്റെ അപ്പച്ചിആണോ എന്നാണ് ഒരിക്കലുമല്ല ഞങ്ങൾ സീരിയലിൽ അപ്പച്ചി മരുമകൻ ബന്ധമാണ് ചെയ്യുന്നത് അതുകൊണ്ടാണ് അവർ എന്നെ അങ്ങനെ വിളിച്ചതെന്നും രശ്മി പറയുന്നു… ചിലരൊക്കെ നടിയല്ലേ നടിമാർ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് ചോദിക്കുന്നത് അതെന്താ അവർ മനുഷ്യരല്ലേ അവർക്ക് അവരുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളുമില്ലേ, ഞാൻ ഇത്തരം വിമർശനങ്ങൾക്ക് കാത് കൊടുക്കാറില്ല എന്നും താരം പറയുന്നു….
Leave a Reply