ലാലേട്ടനെ വെച്ച് ഇനി ഒരു പരിപാടിയും ഇല്ല ! എന്നെ എല്ലാവരും കുറ്റപ്പെടുത്തി ! എന്റെ തെറ്റ് എനിക്ക് ഇതുവരെ മനസിലായിട്ടില്ല ! രതീഷ് വേഗ പറയുന്നു !

ആദ്യ ഗാനം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് സംഗീത സംവിധായകൻ രതീഷ് വേഗ. 2010 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കോക്‌ടെയിലിൽ ‘നീയാം തണലിന് താഴെ’ എന്ന് തുടങ്ങുന്ന ഗാനം ചെയ്തുകൊണ്ടാണ് രതീഷ് സംഗീത സംവിധാനത്തിന് തുടക്കം കുറിച്ചത്. ഗാനം സൂപ്പർ ഹിറ്റായി മാറുകയും രീതീഷ് കൂടുതൽ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷവും ഒരുപിടി മികച്ച ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനം ഒരുക്കാൻ വീണ്ടും രതീഷിന് അവസരം ലഭിച്ചു, മോഹൻലാലിനെ കൊണ്ട് ‘ആറ്റുമണൽ പായയിൽ’ എന്ന ഗാനം രതീഷ് വേഗ പാടിപ്പിക്കുക കൂടി ചെയ്തതോടെ അദ്ദേഹവുമായി വളരെ അടുത്ത സൗഹൃദം ഉണ്ടാകുകയും ചെയ്തു.

അതിനു ശേഷം ലാലിസം എന്ന പരിപാടി ചെയ്യുകയും അത് വലിയ പരാജയമായി മാറുകയുമായിരുന്നു. അതോടെ പരിഹാസങ്ങളും വിമർശനങ്ങളും അദ്ദേഹത്തിന്റെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം രതീഷ് വേഗ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ ചിത്രം കിങ്ഫിഷ് എന്ന ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് രതീഷാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അനൂപേട്ടന്റെ കൂടെ ബ്യൂട്ടിഫുള്ളിലായാലും കിങ് ഫിഷിലായാലും ഒരുപാട് നല്ല പാട്ടുകൾ ചെയ്യാൻ കഴിഞ്ഞു. കലാകാരന്മാരെല്ലാം കുറച്ച് റൊമാന്റിക്കായിരിക്കുമല്ലോ. എനിക്ക് പ്രിയപ്പെട്ട ജോണറാണ് മഴനീർത്തുള്ളികൾ എന്ന പാട്ടിൽ ഉപയോ​ഗിച്ചിരിക്കുന്നത്. കോളേജിൽ പഠിക്കുന്ന കാലം തൊട്ടുതന്നെ മനസിലുള്ള ആഗ്രഹമാണ് ഗായകൻ ആകുക എന്നത്. മ്യൂസിക്ക് പഠിച്ച ശേഷം നല്ലൊരു അവസരം എനിക്ക് കിട്ടിയില്ല. ഞാൻ ഇതൊക്കെ നിർത്തി ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഭാര്യ പറഞ്ഞത് വിട്ടുകളയണ്ട ഇത് തന്നെ ട്രൈ ചെയ്ത് കൊണ്ടിരിക്കാൻ.

അവളുടെ ആ വാക്കുകളും സപ്പോർട്ടും ഒന്ന് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ പാഷനെ ഫോളോ ചെയ്യാൻ കഴിഞ്ഞത്. പിന്നെ തിരക്കഥ എഴുതിയത് തൃശൂർ പൂരം സിനിമയ്ക്ക് വേണ്ടി മാത്രമാണ്. എനിക്ക് ഇഷ്ടം മാസ് സിനിമകളാണ്. മൂന്ന്, നാല് സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ലാലേട്ടനെ വെച്ച് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ലാലേട്ടനെ വെച്ച് എനിക്ക് കിട്ടിയ ചാൻസ് നന്നായി ഉപയോ​ഗിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഇനി ആ ചാൻസ് ഞാൻ എടുക്കില്ല. ലാലിസം പരാജയപ്പെട്ടത് എന്റെ കുഴപ്പം കൊണ്ടാണോ മറ്റാരുടെയെങ്കിലും കുഴപ്പം കൊണ്ടാണോയെന്ന് അറിയില്ല.

അതല്ലാതെ നമുക്ക് നമ്മുടെ ബെസ്റ്റ് എന്താണോ അത് ട്രൈ ചെയ്യാനാണ് തീരുമാനം. എനിക്ക് എന്റേതായ ശരിയുണ്ട്. എനിക് എന്റെ ഭാഗത്തുള്ള തെറ്റ് എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. പക്ഷെ എല്ലാവരും കോർണർ ചെയ്തു. എനിക്കൊരു നല്ല ഡ്രസ് പോലും ഇല്ലാതെയാണ് തൃശൂർ ന​ഗരത്തിൽ വന്നത്, അത്രയും ദരിദ്രനായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ ഹാർഡ് വർക്ക് കൊണ്ടാണ് വന്നത്.. ഭാര്യയെ ഓർത്താണ് എല്ലാ റൊമാന്റിക് ഗാനങ്ങളും ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *