എല്ലാവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ് ! എന്റെ അനുഭവമാണ് ഇത് ! മേജർ രവി പറയുന്നു !

സുരേഷ് ഗോപിയെ കുറിച്ചുള്ള വാർത്തകൾ എന്നും എപ്പോഴും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അദ്ദേഹം പലരെയും സഹായിച്ച വിവരം വർഷങ്ങൾക്ക് ശേഷം ആ അനുഭവസ്ഥർ പറയുമ്പോഴാണ് നമ്മൾ ഓരോരുത്തരും അതറിയുന്നത്. ഒരിക്കലും താൻ ചെയ്യുന്ന കാര്യങ്ങൾ കൊട്ടി ഘോഷിക്കാറില്ല എന്നതാണ് സുരേഷ് ഗോപി എന്ന വ്യക്തിയിൽ എല്ലാവരും കാണുന്ന നന്മ. സിനിമക്ക് ഉള്ളിൽ തന്നെ പലരും അടുത്തിടെ തങ്ങളുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരുന്നു.

നടൻ രതീഷിന്റെ കുടുംബത്തെ ലക്ഷങ്ങളുടെ കട ബാധ്യത തീർത്ത് അവരെ കരകയറ്റിയത്‌ ആലപ്പി അഷ്‌റഫ് തുറന്ന് പറഞ്ഞരുന്നു, ശേഷം നടൻ സ്പടികം ജോർജിനെയും നടൻ സുധീറിനെയും, അതുപോലെ കോവിഡ് സമയത്ത് മണിയൻ പിള്ള രാജുവിന്റെ മകനെ രക്ഷിച്ചതും അങ്ങനെ ഒരുപാട് വാർത്തകൾ ഈ അടുത്തിടക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. എങ്കിലും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സങ്കി ചാണകം എന്ന പേരിലൊക്കെ അദ്ദേഹത്തെ തന്റെ രാഷ്‌ടീയത്തിന്റെ പേരിൽ പലരും വിമർശിക്കാറുണ്ട്.

ഇപ്പോഴിതാ അങ്ങനെ  വിമർശിക്കുന്നവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്.  അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്റെ തന്നെ സമ്പാദ്യത്തിൽ നിന്നും  പണം  മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും രവി പറയുന്നു. അങ്ങനെ ഉള്ള ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്  ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ‌ ആണ്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. ​ അഭിനയിക്കാൻ പോയാൽ എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ.

എന്നാൽ ഇതെല്ലം കണ്ടശേഷം  ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് സംവിധയകാൻ ആലപ്പി അഷറഫും രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ, എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *