ആ ഒരൊറ്റ കാര്യം കൊണ്ടാണ് നിങ്ങളെ ഒക്കെ പത്ത് പേര് അറിയുന്നത് എന്ന ബോധം എല്ലാവർക്കും ഉണ്ടായാൽ കൊള്ളാം ! ടോവിനോയും മേനകയും ചെയ്തത് ! നടൻ പൂജപ്പുര രവി പറയുന്നു !

മലയാള സിനിമക്ക് വളരെ പരിചിതനായ ആളാണ് നടൻ പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലൂടെയും അദ്ദേഹം അഭിനയ രംഗത്ത് സജീവമായി. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം അദ്ദേഹം തന്റെ വിശേഷങ്ങൾ സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അവസാനമായി ഞാൻ ചെയ്തത് ​ഗപ്പി എന്ന സിനിമയിൽ ആണ്. സിനിമ ;ലോകം ഇപ്പോൾ പഴയത് പോലെ അല്ല. ഇപ്പോൾ ഒരുപാട് പുരോ​ഗതി വന്നു. ചില സിനിമകൾ കണ്ടാൽ നമുക്ക് മനസ്സിലാവുന്നു പോലുമില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയൽ ആയി ഒരു ഡയലോ​ഗ് പറയാൻ സംവിധായകർ സമ്മതിക്കില്ല, അഭിനയിക്ക് എന്ന് പറയും. അഭിനയിച്ച് അവസാനം അത് കുളമാവും. ഇപ്പോൾ അങ്ങനെ അല്ല, എല്ലാം വളരെ നാച്വറൽ ആണ്. അന്ന് സ്വാഭാവികമായി ചെയ്തിരുന്നത് അടൂർ ഭവാനി ചേച്ചിയുൾപ്പെടെയുള്ളവരാണ്..

ഗപ്പിയിൽ എനിക്ക് ഒപ്പം അഭിനയിച്ചത് ടോവിനോ ആയിരുന്നു. ആ സിനിമക്ക് ശേഷം ഞാനെത്രയോ തവണ ടൊവിനോയെ വിളിച്ചു. ഒന്നിനുമല്ല സിനിമ വിശേഷങ്ങൾ ഒക്കെ അറിയാൻ ആയിരുന്നു. പക്ഷെ അവൻ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മൾക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ’ സഹായമഭ്യർത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാൻ ഇന്നുവരെ ആരോടും സഹായം അഭ്യർത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവരെയും വിളിച്ചാൽ എടുക്കാറില്ല. മേനകയും ചിന്തിക്കുന്നത് അത് തന്നെയാകും.

പുതുതലമുറയിലെ നടന്മാരോട് പറയാനുള്ളത് ഇതാണ്, നമ്മൾ ചെയ്യുന്ന സിനിമയുടെ സംവിധായകരോട് മാക്സിമം സഹകരിക്കുക. പണ്ടൊക്കെ നസീർ സർ അങ്ങനെയാണ് ചെയ്തിരുന്നത്. ആറ് മണിക്ക് ഷൂട്ട് എന്ന് പറഞ്ഞാൽ അഞ്ചേ മുക്കാലിന് അദ്ദേഹം റെഡി ആയിരിക്കും. വണ്ടി വരേണ്ട താമസം, ചാടിക്കയറും. അതുപോലെ തന്നെ രാത്രി പത്ത് മണിക്ക് ഷെഡ്യൂൾ തീർന്നാലും രണ്ട് ഷോട്ട് കൂടെ ഉണ്ടെന്ന് പറഞ്ഞാൽ അതിനെന്താ എടുത്ത് പോവാം എന്ന് പറയും. ആ ഒരു മനോഭാവം വരണം. ഇത് നമ്മുടെ തൊഴിൽ ആണെന്നും ഈ തൊഴിൽ കൊണ്ടാണ് ജീവിക്കുന്നതെന്നും. അത് കൊണ്ടാണ് പത്ത് പേർ അറിയുന്നതെന്നുമുള്ള ബോധം എല്ലാവർക്കും ഉണ്ടായാൽ അവർക്ക് കൊള്ളാം.

അതുപോലെ അന്നത്തെ എല്ലാ താരങ്ങൾക്ക് ഒപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു. നടന്മാരിൽ ഞാൻ ഇന്നും ബഹുമാനിക്കുന്ന ആൾ അത് തിലകൻ സാർ ആണെന്നും രവി പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *