യേശുദാസ് ഈ അണിഞ്ഞിരിക്കുന്നത് പൊയ്‌മുഖം, അദ്ദേഹത്തിന്റെ ക്രൂരമായ ആ വാക്കുകൾ കേട്ട ഉടനെ മാഷ് ത,ള,ർ,ന്ന് വീഴുകയായിരുന്നു ! എസ് രാജേന്ദ്രബാബു പറയുന്നു !
മലയാളത്തിന്റെ അഭിമാനമാണ് ഗാനഗന്ധർവ്വൻ യേശുദാസ്, ആ അതുല്യ പ്രതിഭ നമുക്ക് സമ്മാനിച്ചിട്ടുള്ള അതുല്യമായ ഗാനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുന്നവയാണ്, അദ്ദേഹം ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കഴിയാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി നമ്മൾ ഓരോരുത്തരും കാണുന്നു. എന്നാൽ ഇപ്പോൾ സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്ററോടുള്ള യേശുദാസിന്റെ സമീപനം ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്രബാബു തുറന്ന് പറഞ്ഞ കാര്യങ്ങലാണ് ഏറെ ശ്രദ്ധ നേടുന്നത്.
രാജേന്ദ്രബാബുവിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ സംഗീത ലോകത്തെ തന്റെ അൻപതാം വർഷം ആഘോഷിക്കണമെന്നത് ദേവരാജൻ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. സംഗീത ലോകത്തെ എല്ലാ പ്രമുഖരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടിയാണ് അദ്ദേഹം ആഗ്രഹിച്ചത്. അതുപോലെ തന്നെ സംഗീത രംഗത്ത് പ്രവർത്തിക്കുകയും പിന്നീട് അവശതകൾ നേരിടുകയും ചെയ്ത കലാകാരന്മാർക്കുള്ള ഒരു പെൻഷൻ പദ്ധതിയും അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു.
അതുകൊണ്ട് തന്നെ അതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ട് യേശുദാസിന്റെ ഒരു മെസ്സേജ് വന്നു. ‘ഞാൻ ചില പരിപാടികൾക്കായി ഗൾഫിൽ പോകുകയാണ്. ‘ഈ ഡേറ്റ് മാഷ് ഒന്ന് മാറ്റിവെക്കു’ എന്നായിരുന്നു അത്. യേശുദാസിനെ ഒഴിച്ച് നിർത്തി നടത്താവുന്ന ഒന്നായിരുന്നില്ല ആ പരുപാടി. ആ സമയം പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കുകയാണ്, ഈ സമയം പരിപാടിയുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് യോഗം നടക്കുകയായിരുന്നു. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാർ, ബിച്ചു തിരുമല എന്നിങ്ങളെ എല്ലാരുമുണ്ട്.
പക്ഷെ വളരെ അപ്രതീക്ഷിതമായി ഇത് അറിഞ്ഞ ഉടനെ ദേവരാജൻ മാസ്റ്റർ തളർന്നു വീണു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രീയിൽ എത്തിച്ചതുകൊണ്ട് ആപത്ത് ഉണ്ടായില്ല, പക്ഷെ അദ്ദേഹം അതിൽ നിന്നും കരകയറാൻ ഒരുപാട് സമയമെടുത്തു. അതെല്ലാം കഴിഞ്ഞു വന്ന മാഷ് വീണ്ടും പരിപാടിക്ക് ഒരുക്കങ്ങൾ തുടങ്ങി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് ത്രിദിന പരിപാടികൾ നടന്നത്.പക്ഷേ പരിപാടി അവസാനിച്ച ശേഷമാണ് ദേവരാജൻ മാസ്റ്ററെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടാകുന്നത്.
സത്യത്തിൽ മാസ്റ്റർ പ്രധാനമായും ഇങ്ങനെ ഒരു പരിപാടി ലക്ഷ്യം വെച്ചത് തന്നെ ഇതിൽ നിന്നും കിട്ടുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു. ഇത് പ്രകാരം ഷോയുടെ ഓഡിയോ വീഡിയോ അവകാശം 16 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ജോണി സാഗരിക സമ്മതിച്ചു. പക്ഷെ പരിപാടിയുടെ ദിവസങ്ങൾക്കുമുമ്പ് ആ അവകാശം മറ്റാർക്കും നൽകരുതെന്നും തനിക്കുതന്നെ നൽകണമെന്നും, ഇല്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ആവശ്യപ്പെട്ട് യേശുദാസ് ദേവരാജൻ മാസ്റ്ററെ സമീപിച്ചിരുന്നു, അതുകൊണ്ട് 16 ലക്ഷത്തിന്റെ കരാർ റദ്ധാക്കി യേശുദാസിന്റെ എട്ട് ലക്ഷത്തിന് കരാറായി.
എന്നാ,ൽ അതിനു ശേ,ഷം ദാസേട്ടന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞ് അദ്ദേഹമ മാഷെ കാണാൻ വന്നു.പണത്തിന് വലിയ പ്രശ്‌നങ്ങളുണ്ട്, എന്ന് പറഞ്ഞുകൊണ് ഒരു കവർ മാഷിന്റെ കയ്യിൽ കൊടുത്തു, അതിൽ ണ്ടുലക്ഷം രൂപയുടെ ചെക്ക്. മാഷ് പിന്നീട് ദാസേട്ടനോട് പറഞ്ഞു. ‘പോകുമ്പോൾ ആ കവർ കൂടി കൊണ്ടുപോവുക, നിനക്ക് അൽപ്പം ബുദ്ധിമുട്ടാണെന്ന് പറഞ്ഞില്ലേ അതിനു ഉപകരിക്കും, എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തേക്ക് പോകുകയായിരുന്നു എന്നും രാജേന്ദ്രബാബു പറയുന്നു.
Leave a Reply