ചെറുപ്പം മുതൽ എന്നെ അറിയുന്ന ദാസേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി ! പല പ്രാവിശ്യം അത് ആവർത്തിച്ചപ്പോൾ പ്രതികരിച്ചു ! മാർക്കോസ് പറയുന്നു !

സംഗീത ലോകത്ത് ഏറെ വര്ഷങ്ങളായി സജീവമായ ആളാണ് കെ ജി മാർക്കോസ്. ഇപ്പോഴിതാ തിയറ്ററിൽ വളരെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘പ്രേമലു’ എന്ന സിനിമയിൽ അദ്ദേഹം പാടിയ ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. അതുപോലെ കരിയറിൽ മിക്കപ്പോഴും മാർക്കോസ് ചർച്ചയായിട്ടുള്ളത് ഗാനഗന്ധർവൻ യേശുദാസുമായുള്ള താരതമ്യത്തിന്റെ പേരിലാണ്. കാഴചയിലും വളരെ സാമ്യമുള്ള മാർക്കോസ് യേശുദാസിനെ പോലെ വെള്ള വസ്ത്രം ധരിക്കുന്നു എന്ന പേരിൽ ഏറെ പരിഹാസം നേരിട്ടിരുന്നു. എന്നാ ചില സന്ദർഭങ്ങളിൽ യേശുദാസും വിമർശിച്ച് സംസാരിച്ചിട്ടുമുണ്ട്. തന്നെ അനുകരിച്ച് ചിലർ വെള്ള വസ്ത്രമണിഞ്ഞ് നടക്കുന്നുണ്ടെന്നാണ് യേശുദാസ് പറഞ്ഞത്. ഇതിനെതിരെ കെജി മാർക്കോസ് സംസാരിക്കുകയുമുണ്ടായി.

ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും കെ ജി മാർക്കോസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. . സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആ വാക്കുകൾ ഇങ്ങനെ, ഇന്നിപ്പോൾ പലരെയും യേശുദാസിനെ പോലെ പാടാൻ തല്ലിപ്പഴുപ്പിച്ച് കൊണ്ട് വരാറുണ്ട്. അന്നും ഇന്നും യേശുദാസിനെ പോലെ എന്ന് പറഞ്ഞ് ‍ഞാൻ ന‌‌ടന്നിട്ടില്ല. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണ്. വേഷവിധാനത്തിൽ വെള്ള ധരിക്കാൻ നിർബന്ധ പൂർവം പറഞ്ഞത് അച്ഛനാണെന്നും മാർക്കോസ് പറയുന്നു.

പക്ഷെ ഒരിക്കൽ ദാസേട്ടൻ തന്നെ പരിഹസിച്ചപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറയുന്നു. എന്നെ 15 വയസ് മുതൽ അറിയുന്ന വ്യക്തി അങ്ങനെ പറഞ്ഞപ്പോൾ എനിക്കൊരു വിഷമം ഉണ്ടായി. അത് കഴിഞ്ഞ് പിന്നീട് പല പ്രാവശ്യം ആയപ്പോൾ ഞാൻ ചെറുതായിട്ട് പ്രതികരിച്ചിട്ടുണ്ട്. അല്ലാതെ എനിക്ക് അദ്ദേഹവുമായി മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല. എന്നോട് വലിയ താൽപര്യമായിരുന്നു. ഇപ്പോഴും അദ്ദേഹവുമായി നല്ല ബന്ധം വെക്കാറുണ്ട്. പക്ഷെ മനസിൽ ചെറിയ പോറൽ എവിടെയോ വന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ടെന്നും കെജി മാർക്കോസ് തുറന്ന് പറയുന്നുണ്ട്.

ഞാൻ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയില്ല, യേശുദാസിന് ഒപ്പമുള്ളവരാണ് തന്നെക്കുറിച്ച് തെറ്റി​ദ്ധാരണയുണ്ടാക്കിയതെന്ന് കെജി മാർക്കോസ് പറയുന്നു. ദാസേട്ടന്റെ കൂടെ എപ്പോഴും എട്ട് പത്ത് ശിങ്കിടികൾ ഉണ്ട്. ഇവൻ നിനക്കൊരു പാരയാവുമെന്ന് അവർ അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. പത്ത് പ്രാവശ്യം ഇങ്ങനെ കേൾക്കുമ്പോൾ ആരായാലും വിശ്വസിച്ച് പോകുമെന്നും അന്ന് കെജി മാർക്കോസ് അഭിപ്രായപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *