
അന്ന് നടന്നത് തീര്‍ത്തും അനാവശ്യമായൊരു കാര്യമായിരുന്നു, എന്റെ പ്രാക്ക് കാരണമാണ് ജഗതി ചേട്ടന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എന്ന് വരെ പറഞ്ഞു ! എന്നാൽ അതിനുശേഷം നടന്നത്…!
അവതാരക, അഭിനേത്രി എന്ന നിലകളിൽ എല്ലാം ഏറെ പ്രശസ്തയായ താരമാണ് രഞ്ജിനി ഹരിദാസ്. പല തുറന്ന് പറച്ചിലികൾ കൊണ്ടും വ്യക്തമായതും അതിലുപരി ശക്തമായതുമായ നിലപാടുകൾ എടുക്കുന്ന ആളായത്കൊണ്ടും ഏറെ ഹേറ്റേഴ്സ് ഉള്ള ആളുകൂടിയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും തന്റെ ജീവിതത്തെ കുറിച്ച് രഞ്ജിനി തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഇപ്പോഴതാ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ കൂടി രഞ്ജിനി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എനിക്ക് പണ്ടുമുതലേ ആണുങ്ങളുടെ സ്വഭാവമാണ്, അത് കൂടുതലായും ഞാൻ വളർന്ന് വന്ന സാഹചര്യം കൊണ്ടുകൂടിയാണ് എന്നും രഞ്ജിനി പറഞ്ഞിട്ടുണ്ട്. രഞ്ജിനിയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു ജഗതി ശ്രീകുമാറുമായുള്ളത്.
ഒരു പൊതുവേദിയിൽ വെച്ച് രഞ്ജിനിയുടെ പേരെടുത്ത് പറയാതെ അദ്ദേഹം അവരെ വിമർശിച്ചിരുന്നു. ആ വീഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് രഞ്ജിന. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് രഞ്ജിനി ഈ കാര്യത്തെ കുറിച്ച് പറഞ്ഞത്. അവരുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് മാത്രമല്ല എല്ലാവര്ക്കും ഞങ്ങളുടെ കാര്യം ഓര്‍മ്മയിലുണ്ടാകും. എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. ഒരു കലാകാരന് എന്ന നിലയില്‍ അദ്ദേഹം മഹാനാണ്. പക്ഷെ ഞാനുമായുള്ള കാര്യം ഒരു പബ്ലിക് പ്ളാറ്റ്ഫോമില്‍ വന്നതാണ്. അതുകൊണ്ടാണ് ഇന്നീ ചിത്രം ഇവിടെ ഇടാന്‍ തന്നെ കാരണമെന്നും എനിക്കറിയാം. അത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാരണങ്ങൾ ഉണ്ടായിരിക്കാം, ഇനി അതിനെ കുറിച്ചൊക്കെ ഇവിടെ പറയുന്നത് ശെരിയല്ല. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത് തീര്‍ത്തും അണ് പ്രൊഫഷണലായ കാര്യമായിരുന്നു. പക്ഷെ ഞാനതിനെ നന്നായി തന്നെ കൈകാര്യം ചെയ്തുവെന്നാണ് തോന്നുന്നത്. ഞാന്‍ സാധാരണ പ്രതികരിക്കുന്നത് പോലെയല്ല പ്രതികരിച്ചത്. അത് ഞാനെന്റെ തൊഴിലിനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ്.

എനിക്ക് വേണമെങ്കിൽ തിരിച്ചുപറയുകയോ, അല്ലങ്കിൽ അവിടെ നിന്ന് ഇറങ്ങിപോകുകയോ ചെയ്യാമായിരുന്നു. പക്ഷെ ഞാൻ അത് വളരെ നന്നായി തന്നെ കൈകാര്യം ചെയ്തു എന്നാണ് തോന്നുന്നത്. അദ്ദേഹം ഇറിറ്റേറ്റഡ് ആയിരുന്നു. പക്ഷെ കിട്ടിയത് എന്നെയായിരുന്നു. അതായിരിക്കാം കാരണം. പക്ഷെ അന്ന് നടന്നത് തീര്‍ത്തും അനാവശ്യമായൊരു കാര്യമായിരുന്നു. അന്ന് രാത്രി മാത്രമല്ല, കുറച്ച് ദിവസത്തേക്ക് എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഞാനൊരു പത്രത്തില്‍ എഴുതി. ഞാനൊരു കോളം എഴുതുന്നുണ്ടായിരുന്നു. മിസ്റ്റര്‍ മൂണ്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അത് കഴിഞ്ഞ് ഞാന്‍ ഉറങ്ങി.
ഇത് സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടം ഉണ്ടാകുന്നത്. എന്റെ പ്രാക്ക് കൊണ്ടാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് പറഞ്ഞവരും ഉണ്ട്. അതെല്ലാം കഴിഞ്ഞ് അദ്ദേഹം ഒരു വിദേശ പരിപാടിക്ക് വന്നപ്പോൾ ഞാൻ തന്നെയാണ് സ്റ്റേജിലേക്ക് വിളിച്ചത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വീല്‍ ചെയറിലായിരുന്നു. അതിന്റെ പിറ്റേ ദിവസം ഞാൻ അതുവഴി പോകുമ്പോൾ പാർവതി അദ്ദേഹത്തിന് ആഹാരം കൊടുക്കുകയായിരുന്നു. അപ്പോൾ പാർവതി എന്നെ അടുത്തേക്ക് വിളിച്ചിട്ട് അദ്ദേഹത്തോട് പറഞ്ഞു അച്ഛന് ഓര്‍മ്മയുണ്ടോ അന്ന് നന്നായി ചീത്ത പറഞ്ഞ ആളാണെന്ന് പറഞ്ഞു. അദ്ദേഹം രണ്ട് മിനുറ്റ് നേരം എന്റെ കൈ പിടിച്ചു. അത് മതിയായിരുന്നു. ചിലപ്പോള്‍ അതിന് അര്‍ത്ഥമൊന്നുമുണ്ടാകില്ല. പക്ഷെ എനിക്കത് ഒരുപാട് അര്‍ത്ഥങ്ങളുള്ളതായിരുന്നു എന്നും രഞ്ജിനി പറയുന്നു…
Leave a Reply