
സുരേഷ് കൃഷ്‌ണ പറഞ്ഞിട്ടാണ് അന്ന് ജ,യി,ലിൽ കാണാൻ പോയത് ! ദിലീപ് നിരപരാധി ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, രഞ്ജിത് തുറന്ന് പറയുന്നു !
മലയാളത്തിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച തിരിക്കഥാകൃത്തും, സംവിധായകനും അതുപോലെ നിർമ്മാതാവുമാണ്, കഴിഞ്ഞ ദിവസത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവന എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വേദിയിലേക്കുള്ള ഭാവനയുടെ കടന്നുവരവ്. വേദിയില്‍ ഭാവന എത്തുന്നതുവരെ മാധ്യമങ്ങള്‍ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. ഭാവനയെ ഐ.എഫ്.എഫ്.കെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് ചലചിത്ര അക്കാദമി ചെയര്‍മാനും കൂടിയായ രഞ്ജിത്ത് ആയിരുന്നു.
അതിന്റെ പേരിൽ അദ്ദേഹം ചില വിമർശങ്ങൾ നേരിടുന്നുണ്ട്, നടൻ ദിലീപ് കുറ്റാരോപിതനായി ജ,യി,ലി,ൽ കഴിഞ്ഞ സമയത്ത് രഞ്ജിത്ത് കാണാൻ പോയിരുന്നു. അത് ഇപ്പോൾ വീടും വർത്തയാകുകയാണ്, ഇ പേരിൽ അദ്ദേഹത്തെ വിമർശിച്ച് നിരവധിപേർ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ദിലീപിന് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ല. എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടില്ല. എനിക്ക് വലിയ അടുപ്പം ആ വ്യക്തിയുമായില്ല. അയാള്‍ അങ്ങനെ ചെയ്യില്ല എന്ന് അക്കാലത്ത് പലരും പറഞ്ഞിരുന്നു. അയാളത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. ജയിലില്‍ പോയി കാണണം എന്ന് കരുതിയിരുന്നില്ലെന്നും രഞ്ജിത് പറയുന്നു.

അതിനു കാരണം നടൻ സുരേഷ് കൃഷ്ണയാണ്, ആ സംഭവത്തിന് ശേഷം ഞങ്ങൾ ഇരുവരും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ആ യാത്രയ്ക്കിടെ സുരേഷിന് അടുപ്പിച്ച് ഫോണ്‍ വരുന്നുണ്ടായിരുന്നു. അതിന്റെ കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനുട്ട് സബ് ജ,യി,ലി,നടുത്ത് നിര്‍ത്തണം. എനിക്കൊന്ന് ദിലീപിനെ കാണണം എന്ന് പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോ എന്നും ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ലന്ന്, എന്നാൽ അപ്പോൾ തന്നെ മാധ്യമങ്ങൾ അടുത്ത് വന്നതോടെ പുറത്തിരുന്നാല്‍ അത് അവർ വാര്‍ത്തയാക്കുമെന്ന് കരുതി ജ,യി,ലില്‍ കയറുകയായിരുന്നു.
അവിടെ ആദ്യം ഞങ്ങൾ ജ,യി,ല്‍ സൂ,പ്ര,ണ്ടിന്റെ മുറിയിലേക്കാണ് പോയത്. അവിടേക്ക് പിന്നീടാണ് ദിലീപ് വന്നത്. അയാളെ കണ്ടപ്പോള്‍ സംസാരിച്ചു. പിന്നീട് ദിലീപും സുരേഷ് കൃഷ്ണയും പത്ത് മിനിറ്റ് മാറി നിന്ന് സംസാരിച്ചു. ശേഷം ഞങ്ങള്‍ അവിടെ നിന്നും പെട്ടന്ന് തന്നെ ഇറങ്ങുകയും ചെയ്തുവെന്നും രഞ്ജിത് പറയുന്നു. അല്ലാതെ ഞാൻ ഒരിക്കലും അയാളെ ന്യായീകരിച്ച് എങ്ങും സംസാരിച്ചിട്ടില്ല. ഭാവനയെ ആ വേദിയിൽ വിളിച്ചത് എന്റെ തീരുമാനമായിരുന്നു.
പക്ഷേ ഇന്നലെ ഭാവന വേദിയിലേക്ക് വരുമ്പോള്‍ ഉണ്ടായ ആ കരഘോഷവും, ഏവരും എഴുന്നേറ്റ് നിന്ന് ആളുകള്‍ അവരെ സ്വീകരിച്ചതും എത്രമാത്രം ആ പെണ്‍കുട്ടിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ്.എത്രകാലം മറ്റുപേരുകള്‍ ഇട്ടുകൊണ്ട്, അവരുടെ പേര് പറയാതെ ഇരിക്കും. അവരെ കുറിച്ച് പ്രസംഗിച്ചോ ലേഖനമെഴുതിയോ അല്ലല്ലോ, ശരിക്കും അവരെ ഒന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ധൈര്യം അവര്‍ക്ക് നല്‍കുകയല്ലേ വേണ്ടത്. അതാണ് ചിന്തിച്ചത്. ആ ചിന്തയുടെ പേരിലാണ് ആ തോന്നലുണ്ടായതും വിളിക്കാന്‍ പറ്റിയതും, രഞ്ജിത് പറഞ്ഞു.
Leave a Reply