
ഭാവനയെ ക്ഷണിച്ചത് ഞാനാണ് ! തറ വർത്തമാനം എന്റെ അടുത്ത് പറയരുത് ! അതൊരു മാ,ന,സിക രോ,ഗമാണ് ! വിമർശനത്തിന് മറുപടിയുമായി രഞ്ജിത്ത് !
ഇപ്പോൾ കേരളക്കരയാകെ സംസാര വിഷയം ഭാവനയാണ്, കഴിഞ്ഞ ദിവസം നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ വിശിഷ്ട അതിഥിയായി എത്തിയിയതും അത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു, ചലച്ചിത്ര അക്കാദമി ചെയര്മാന് മലയാളികളുടെ പ്രിയ സംവിധായകനുമായ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. അതുവരെ ഉണ്ടായിരുന്നതിൽ നിന്ന് ആ പേര് പറഞ്ഞത് മുതൽ വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ ഒറ്റകെട്ടായി എഴുനേറ്റ് നിന്ന് കയ്യടിച്ച് സ്വീകരിച്ചത്.
കൂടാതെ സംവിധായകൻ രഞ്ജിനത്തിന്റെ ആ ശക്തമായ വാക്കുകൾ കൂടി ആയപ്പോൾ ആ വേദി ആകെ ധന്യമായത്പോലെ ഒരു അന്തരീക്ഷമായിരുന്നു, ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ‘പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു’, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു..

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലി മാറി ഏവരും ഏറ്റെടുത്തിരുന്നു എങ്കിലും, മറ്റൊരു ഭാഗത്ത് ചില വിമർശങ്ങളും ഉയർന്നിരുന്നു, അത് പ്രധാനമായും രഞ്ജിത്തിനെതിരെയാണ് വിമർശനം ഉയർന്നത്, അഡ്വ. സംഗീത ലക്ഷ്മൺ തനറെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു, ദിലീപിനെ ജ,യി,ലിൽ കാണാന്‍ പോയ ആള്‍ക്ക് അന്നറിയില്ലായിരുന്നോ അതിജീവത റേ,പ്പ് ചെയ്യപ്പെട്ടിരുന്നത് എന്നാണ് അവര്‍ ചോദിച്ചിരുന്നു. കൂടാതെ വന്നു വന്നു റേ,പ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീ,ഡി,പ്പിച്ചു തരും എന്നതിന് സ്കോപ്പ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ എന്നും അവർ കുറിച്ചു.
എന്നാൽ ഇപ്പോൾ ഇതിനോട് ഉള്ള രഞ്ജിത്തിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഭാവനയെ ക്ഷണിച്ചത് ഞാനാണ്, ‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്. സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താൻ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്. എനിക്ക് അത് മതിയെന്നും രഞ്ജിത് പറയുന്നു.
Leave a Reply