‘വിവാഹ ശേഷം അദ്ദേഹത്തെ ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു, പക്ഷെ ഞാൻ തോറ്റുപോയി’ ! രോഹിണി മനസ് തുറക്കുന്നു
ബാലതാരമായി സിനിമയി എത്തിയ നടിയാണ് രോഹിണി, തെലുങ്ക്, തമിഴ്, മലയാളം കൂടാതെ കന്നടയിലും അഭിനയിച്ച താരം ‘കക്ക’ എന്ന സിനിയിലൂടെയാണ് മലയാളത്തിൽ എത്തിയത്. ഒരു നടി എന്നതിലുപരി അവർ വളരെ മികച്ചൊരു സംവിധയക, ഗാന രചയിച്ചതാവ്, ഡബ്ബിങ് ആര്ടിസ്റ് എന്നി മേഖലകളിൽ കഴിവ് തെളിയിച്ചിരുന്നു.. 1975 ൽ ഇറങ്ങിയ ‘യശോദ കൃഷ്ണ’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അവർ അഭിനയ രംഗത്ത് എത്തുന്നത്..
ഒരു അഭിനേത്രിയെന്ന നിലയിൽ എല്ലാ ഭാഷയിലുമുള്ള ആളുകളിൽ നിന്നും തനിക്ക് സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നു അത് ജീവിതത്തിലെ നല്ല ഒരു വശമാണ്. പക്ഷെ ഒരു നടി എന്ന നിലയിൽ നമ്മുടെ സ്വകാര്യത നഷ്ടപെടുന്നതിലാണ് ഏറെ വിഷമമുള്ളതെന്നും രോഹിണി പറയുന്നു.. 1996 ലാണ് രോഹിണിയും പ്രശസ്ത നടൻ രഘുവരനുമായി വിവാഹം കഴിക്കുന്നത്….
അദ്ദേത്തിന്റെ അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ മദ്യപാനം തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ ആ ദുരന്തവും സംഭവിച്ചു…
ഇവർക്ക് ഒരു മകനുണ്ട് ഋഷി, ഇപ്പോൾ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്… തന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ വിവാഹം, അത് പക്ഷെ വിവാഹ ശേഷം രഘു നന്നാവും എന്ന പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ അവിടെയാണ് ഞാൻ തോറ്റുപോയത് എന്നും രോഹിണി പറയുന്നു… രഘുവരൻ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓർക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു…
രഘു മരിച്ച ദിവസം ഞാൻ മകനെ സ്കൂളിൽ നിന്നും വിളിക്കാൻ പോയപ്പോൾ എല്ലാവരോടും പറഞ്ഞു മീഡിയക്കാരെ അവിടെനിന്നും മാറ്റിനിർത്തനം ,മകൻ അവൻ അത് ആകെ വിഷമാകും എന്ന് പക്ഷെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എങ്കിലും തന്റെ പുറകെ പലരും വന്നു കാറിൽ നിന്നും ഇറങ്ങാൻ പോലും സമ്മതിക്കാതെ അവർ ബഹളം ഉണ്ടാക്കി, ഞാൻ ആ സമയത്ത് അവരോടു കരഞ്ഞു പറഞ്ഞു ഞങ്ങൾക്ക് മാത്രമായി അല്പം സമയം തരൂ എന്ന് പക്ഷെ ആരും കേട്ടില്ല അത് മാനസികമായി മകനെയും ഒരുപാട് വിഷമിപ്പിച്ചു….
അവൻ എന്റെയൊപ്പം പുറത്തുവാരാൻ പോലും മടിയാണ്, പലരും ഓടിവന്ന് സെൽഫി എടുക്കാൻ നോക്കും അതൊന്നും അവന് ഇഷ്ടമല്ല, ഇപ്പോഴും അത്തരം ഒരു കാര്യങ്ങൾക്കും അവൻ വരാറില്ലന്നും രോഹിണി പറയുന്നു, ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി. അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി പറയുന്നു…..
Leave a Reply