
ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് കരുതി ജീവിതം ഇരുട്ടിലായിരുന്ന റിസ്വാനക്ക് പുതു ജീവിതം നൽകി സുരേഷ് ! നടന്ന് നന്ദിപറയാനെത്തി റിസ്വാന !
സുരേഷ് ഗോപിയുടെ കാരുണ്യപ്രവത്തങ്ങൾ അനേകമായിരം ആളുകൾക്കാണ് പുതുജീവിതം നൽകിയത്, ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് ഏവരുടെയും ഹൃദയം നിറക്കുന്നത്. സെറിബറൽ പാൾസി ബാധിച്ച് ചക്ര കസേരയിൽ ജിവിതം കഴിച്ചുകൂട്ടിയ കണ്ണൂർ പിലാത്തറ സ്വദേശിനി റിസ്വാനയ്‌ക്ക് ഇത് പുതുജീവിതം. മാദ്ധ്യമ വാർത്തയിലൂടെ റിസ്വാനയുടെ ദുരിതമറിഞ്ഞ് സഹായത്തിനെത്തിയ സുരേഷ് ഗോപിയാണ് ചക്രക്കസേരയിൽ നിന്ന് റിസ്വാനയെ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.
ഇനി ഒരിക്കലും നടക്കാൻ കഴിയില്ല എന്ന് കരുതിയിടത്തുനിന്നും നടന്ന് മുന്നോട്ട് പോകാൻ സാധിക്കുന്ന എനിക്ക് വലിയ ആത്മവിശ്വാസമാണ് ലഭിക്കുന്നത് എന്നാണ് റിസ്വാന പറയുന്നത്. രോഗം മൂർച്ഛിച്ചതിന് പിന്നാലെ ഏറെ ബുദ്ധിമുട്ടിലായിരുന്നു 21-കാരി റിസ്വാനയുടെ ദുരിത ജീവിതം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് സുരേഷ് ഗോപി ഇടപെടുന്നത്. ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ മുഴുവൻ തുകയും സുരേഷ് ഗോപി മിംസ് ആശുപത്രിയിൽ അടയ്‌ക്കുകയായിരുന്നു.
ശേഷം കുട്ടിയുടെ ചികിത്സയും ശത്രക്രിയയും ആരംഭിച്ചു. പിന്നീട് തളർന്നിരുന്ന കാലുകൾ കരുത്തോടെ ചുവടുവയ്‌ക്കുന്ന കാഴ്ചയാണ് ഏവരും കണ്ടത്. കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ നടന്ന് എത്തിയാണ് റിസ്വാന സ്നേഹവും സന്തോഷവും അറിയിച്ചത്. അദ്ദേഹത്തിന്റെ ഒരു ഛായാ ചിത്രം സമ്മാനമായി നൽകിയാണ് തന്റെ സന്തോഷം കുട്ടി അറിയിച്ചത്, തന്റെ ജീവിതം തന്ന മാറ്റി മറിച്ച, പുതുജീവൻ നൽകിയ ആളെ നേരിൽ കണ്ടതിന്റെ നിർവൃതിയിലും ആത്മസംതൃപ്തിയിലാണ് റിസ്വാന തിരികെപോയത്.

നടക്കാൻ കഴിയാത്ത തളർന്ന അവസ്ഥയിൽ ഉള്ള തന്റെ മകളെ തനിച്ചാക്കിയിട്ട് ജോലിക്ക് പോകാൻ പോലും കഴിയാതിരുന്ന തനിക്ക് ഇപ്പോൾ വളരെ വലിയ സന്തോഷമാണെന്നും, സുരേഷ് ഗോപി സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലന്നും, അദ്ദേഹത്തിന് കൂട്ടായി ഞങ്ങളെപോലെയുള്ളവരുടെ പ്രാർത്ഥന ഉണ്ടാകുമെന്നും കുട്ടിയുടെ മാതാവ് സജിനയും പറയുന്നു. അതുപോലെ തന്നെ വാർത്ത കണ്ട് പ്രാർത്ഥിക്കാമെന്ന് പറഞ്ഞവരോടും സഹായം നൽകിയവരോടും ഈ അമ്മയും മകളും ഒരേ സ്വരത്തിൽ നന്ദി പറയുകയാണ്.
തന്റെ ആകെയുള്ള വീടും വസ്തുവും വിറ്റും, പലിശക്കും മറ്റും പണം വാങ്ങിയുമാണ് ഇത്രയും നാള് മകളുടെ ചികിത്സ ചിലവ് കണ്ടെത്തിയത്, റിസ്വാനയ്‌ക്ക് ഇതുവരെ 13 ശസ്ത്രക്രിയകളാണ് ചെയ്തത്. ഇനി ജോലി ചെയ്ത് കടങ്ങൾ വീട്ടി, പുതിയ വീട് എന്നതാണ് ഈ കുടുംബത്തിന്റെ സ്വപ്നം. സുരേഷ് ഗോപിയുടെ ഈ നല്ല മനസിന് നന്ദി പറയുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന മലയാളികൾ.
Leave a Reply