
വലിയൊരു മനസ് വേണം, നിങ്ങൾ ചെയ്തത് ചെറിയൊരു കാര്യമല്ല ! റിയാസ് ഖാനും മകൻ ഷാരിഖിനും
മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് നടൻ റിയാസ് ഖാൻ. വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം കൂടുതൽ തിളങ്ങിയത്. അടുത്തിടെയാണ് അദ്ദേഹത്തിന്റെ മകൻ ഷാരിഖ് വിവാഹം കഴിച്ചത്. രണ്ട് ആൺമക്കളാണ് റിയാസിന്. മൂത്ത മകൻ ഷാരിഖ് ഹസൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറി കഴിഞ്ഞു. ബിഗ് ബോസ് തമിഴിലും പങ്കെടുത്തിട്ടുള്ള ഷാരിഖ് മരിയ ജെന്നിഫർ എന്ന പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.
ഇവരുടെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു, ദിവസസങ്ങൾ നീണ്ട ആഘോഷങ്ങളോടെയാണ് ഷാരുഖിന്റെ വിവാഹം നടന്നത്. മരിയയുമായി ഷാരിഖ് ഏറെ കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ വിവാഹിതരാവുകയായിരുന്നു. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ആഘോഷമായാണ് ഷാരിഖ്-മരിയ വിവാഹം നടന്നത്. മരിയയുടെ രണ്ടാം വിവാഹമാണ് ഷാരിഖുമായി നടന്നത്.
മരിയയുടെ ആദ്യ വിവാഹത്തിൽ അവർക്ക് പത്ത് വയസുള്ള ഒരു മകളുണ്ടെന്നും മരിയ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു, ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നപ്പോഴുമെല്ലാം റിയാസ് ഖാൻ കൊച്ചുമകളെ പോലെ കൊണ്ടുനടക്കുന്ന പെൺകുട്ടിയാരാണെന്ന സംശയം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.

അപ്പോഴെല്ലാം പലരും ഷാരിഖിന്റെ ഏറ്റവും ഇളയ സഹോദരിയാകും ആ കൊച്ചു പെൺകുട്ടിയെന്ന് വരെ കരുതിയിരുന്നു. കാരണം വിവാഹ ചടങ്ങിനുശേഷം മരിയയുടെ മകൾക്ക് ഭക്ഷണം വാരി കൊടുത്തതും ടേക്ക് കെയർ ചെയ്തതുമെല്ലാം റിയാസ് ഖാനും ഭാര്യ ഉമയുമായിരുന്നു. ഇപ്പോഴിതാ ദീപാവലി ആശംസിച്ച് ഷാരിഖ് സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റും അതിന് വന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ കുടുംബ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്, അച്ഛനും അമ്മയും സഹോദരനും തന്റെ ഭാര്യ മരിയയും ഒപ്പം അവരുടെ മകളും ഉള്ള തന്റെ കുടുബം എന്ന് പറഞ്ഞുകൊണ്ടാണ് ഷാരിഖ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷാരിഖ് നീ ചെയ്തത് സാധാരണ കാര്യമല്ല… വലിയൊരു മനസ് വേണം. നീ ഞങ്ങളുടെ ഹൃദയം നേടി കഴിഞ്ഞു, വില്ലനല്ല ജീവിതത്തിലെ യഥാർത്ഥ ഹീറോ, നല്ല കുടുംബം എപ്പോഴും സന്തുഷ്ടരായിരിക്കട്ടെ എന്നിങ്ങനെയാണ് ഈ ചിത്രത്തിന് കമന്റുകൾ ലഭിക്കുന്നത്.
Leave a Reply