‘എന്റെ മകന്റെ കല്യാണമാണ്, എല്ലാവരും അടിച്ച്‌ കയറി വാ’ ! മകന്റെ വിവാഹ ചടങ്ങുകൾ ആഘോഷമാക്കി റിയാസ് ഖാൻ !

മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് നടൻ റിയാസ് ഖാൻ, വില്ലൻ വേഷങ്ങളിൽ തിളങ്ങിയ റിയാസ് ഖാൻ ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ നടനാണ്. ഇപ്പോഴിതാ മകൻ ഷാരിഖ് ഹസ്സന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കിയിരിക്കുകയാണ് റിയാസ് ഖാനും ഭാര്യ ഉമയും. റിയാസ് ഖാന്റെ തന്നെ ചിത്രത്തിലെ ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് പശ്ചാത്തലത്തിലാണ് ഹല്‍ദി ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നത്.

ഷാരിഖ് അച്ഛനെ പോലെ തന്നെ സിനിമയാണ് സ്വപ്നം. കൂടാതെ തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് ‘റിസോര്‍ട്ട്’ എന്ന ലോകേഷ് കുമാര്‍ ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കും പ്രവേശിക്കുകയാണ്. മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. പുറത്തുവന്ന ചിത്രങ്ങളിലും വിഡിയോകളിലും കല്യാണ ചെക്കനെക്കാള്‍ പൊളിയാണ് അച്ഛന്‍ റിയാസ് ഖാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

അതുപോലെ തന്നെ അടുത്തിടെ ഏറെ ഹിറ്റായി മാറിയ അച്ഛന്റെ ആ ഡയലോഗാണ് ഷാരീഖിന്റെ വിഡിയോകളുടെ ഹൈലൈറ്റ്. ഓഗസ്റ്റ് 8-നാണ് ഷാരിഖ് ഹസ്സന്റെ വിവാഹം.മകന്റെ വിവാഹ വാർത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത് അമ്മ ഉമ റിയാസ് ആണ്. അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു എന്നാണ് ഉമ കുറിച്ചത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേതും, 1992-ല്‍ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം കഴിഞ്ഞത്. ഫോര്‍ട്ട് കൊച്ചിക്കാരനായ റിയാസ് ചെന്നൈയിലാണ് പഠിച്ചത്. മലയാളത്തിനൊപ്പം തമിഴ് സിനിമാ ലോകത്തും സജീവമായിരുന്നു. അങ്ങനെയാണ് തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളായ ഉമയുമായി പ്രണയത്തിലായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ഇവർക്കുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *