ദിലീപ് ഏട്ടനെ കുറിച്ച് നിങ്ങൾക്ക് ഒക്കെ എന്തറിയാം ! അദ്ദേഹം അങ്ങനെ ഒന്നും ചെയ്യുന്ന ആളല്ല ! റിയാസ്ഖാന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

ദേവന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ വില്ലനാണ് നടൻ റിയാസ്ഖാൻ.  മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം ബാലേട്ടൻ എന്ന ചിത്രങ്ങളിൽ കൂടിയാണ് റിയാസ്ഖാൻ എന്ന നാടനെ നമ്മൾ കൂടുതൽ പേരും  ഇഷ്ടപ്പെടുന്നതും അറിയപ്പെടുന്നതും.. നയകന്മാരെപ്പോലെതന്നെ ശരീരം നന്നായി സൂക്ഷിക്കുന്നവരാണ് വില്ലന്മാരും. ആ കാര്യത്തിൽ നടൻ റിയാസ്ഖാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.. മസിൽമാൻ ആയിട്ടുള്ള കഥാപാത്രങ്ങൾ ആയിരുന്നു കൂടുതലായും റിയാസിന് ലഭിച്ചുകൊണ്ടിരുന്നത്… ആദ്യ ചിത്രം തമിഴിൽ ആയിരുന്നുയെങ്കിലും കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചതും കൂടുതൽ തിളങ്ങിയതും മലയാളത്തിൽ ആയിരുന്നു.

ഇന്ന് അദ്ദേഹം ഇന്ത്യൻ സിനിമ അറിയെപ്പെടുന്ന പ്രശസ്ത നടനാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 994 റീലിസ് ചെയ്ത ബാലചന്ദ്ര മേനോന്റെ  സുഖം സുഖകരം ആയിരുന്നു, അതിനു ശേഷവും ഒന്നുരണ്ടു മലയാള ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും 2003 പുറത്തിറങ്ങിയ ബാലേട്ടനാണ് കരിയറിൽ വഴിത്തിരിവായത്. തമിഴിലെ പ്രശസ്ത നടി ഉമയാണ് റിയാസിന്റെ ഭാര്യ. ഇപ്പോഴിതാ അദ്ദേഹം സിനിമയെ കുറിച്ചും അതുപോലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ നടൻ ദിലീപിനെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, ഞാനും ദിലീപും ഒരുമിച്ച് കൊച്ചിരാജാവ് പോലെ കുറച്ചധികം സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ റ്റു കണ്‍ട്രീസ് എന്ന സിനിമയിൽ വളരെ ചെറിയ വേഷം പോലും ഞാൻ ചെയ്തിരുന്നു. അതും ദിലീപിനോടുള്ള തന്റെ സൗഹൃദത്തിന്റെ പുറത്തിയിരിക്കുന്നു എന്നും റിയാസ് പറയുന്നു. അതുപോലെ തന്നെ ദിലീപേട്ടന്റെ പടത്തില്‍ മെയിന്‍ കഥാപാത്രം മുതല്‍ ചെറിയ വേഷങ്ങള്‍ വരെ ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഏതെങ്കിലും സിനിമയില്‍ വേണമെന്ന് പുള്ളി പറയും. ഒരൊറ്റ ഷോട്ടിന് വേണ്ടി പോലും ഞാൻ ഓടിവരും. അത് സന്തോഷമുള്ള കാര്യമാണ്. ഇനിയും ഞാൻ അങ്ങനെ തന്നെ ആയിരിക്കും.

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹമുള്ള ഒരു വ്യക്തിയാണ് ദിലീപ് ഏട്ടൻ. അതിരുകളൊന്നുമില്ലാത്ത സ്‌നേഹമാണ് അദ്ദേഹത്തിന്റേത്. അതങ്ങനെ പറയാന്‍ പറ്റില്ല. പുള്ളി എന്താണെന്ന് എനിക്കും, ഞാൻ എന്താണെന്ന് നേരെ തിരിച്ചും അറിയാം. അവിടുന്ന് നടന്ന് വരുന്നത് കണ്ടാലേ എന്തേലും പ്രശ്‌നമുണ്ടെങ്കില്‍ മുഖത്ത് നിന്ന് മനസിലാക്കാം. വളരെ സ്നേഹിക്കുന്നയാളാണ് ദിലീപ്. പുള്ളി എന്താണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് താനെന്നും’, റിയാസ് എടുത്ത് പറയുന്നു.

അതുപോലെ വില്ലൻ വേഷങ്ങൾ ഞാൻ മനഃപൂർവം ചെയ്യുന്നതല്ല, സിനിമ ലോകം അങ്ങനെയാണ്, നമ്മൾ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും അങ്ങനെ സംഭവിച്ചതാണ് എനിക്കും. ഇനി മറ്റുവേഷങ്ങൾ കിട്ടണമെങ്കിൽ ഞാൻ സംവിധായകനോ, നിർമാതാവോ ആവണം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *