കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് കെഞ്ചി പറഞ്ഞിട്ടും ഹൻസിക സമ്മതിച്ചില്ല ! നായകൻ മാത്രമേ എന്നെ തൊടാവു എന്നവർ വാശിപിടിച്ചു ! വിവാദ പരാമർശവുമായി റോബോ ശങ്കര്‍ !

ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ വളരെ പ്രശസ്തയായ അഭിനേത്രിയാണ് ഹൻസിക മൊട്‍വാനി. മലയാളികൾക്കും വളരെ പ്രിയങ്കരിയാണ് ഹൻസിക. അടുത്തിടെയാണ് താരം വിവാഹിതയായത്, ഇപ്പോൾ തമിഴ് സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ റോബോ ശങ്കര്‍ സംഭവം വിവാദത്തില്‍. ഹന്‍സികയെ അപമാനിക്കുന്ന തരത്തില്‍ റോബോ ശങ്കര്‍ സംസാരിച്ചതാണ് വിവാദത്തിന് തിരികൊളിത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആ വിവാദമായ വാക്കുകൾ ഇങ്ങനെ, ‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ എന്നാൽ അത് ശെരിക്കും ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്’ എന്ന റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

എന്നാൽ ആദ്യം ഇത് കേട്ട് ചിരിച്ച ഹൻസിക, പിന്നീട് വേദിയിൽ ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകൻ ഇതിനെ കുറിച്ച് സംസാരിക്കുകയും, ഇത്തരം മോശക്കാരെ ഈ വേദിയിൽ ഇരുത്തരുത് എന്ന് പറയുകയും ചെയ്തതിനെ തുടർന്നാണ് ഹൻസിക ദേഷ്യം കൊള്ളൂന്നതും വേദിയിൽ അസ്വസ്ഥ ആകുകയും ചെയ്തത്. ഇതോടെ സിനിമയുടെ അണിയറ പ്രവർത്തകൻ മാപ്പ് പറയുകയും ചെയ്തു.  ഈ വിഷയം ഇപ്പോൾ തമിഴകത്ത് വലിയ ചർച്ചയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *