വിവാഹത്തോടെ എങ്കിലും രഘു നന്നാവും എന്ന് ഞാൻ കരുതി ! പക്ഷെ അതൊരു തെറ്റായ തീരുമാനം ആയിരുന്നു ! ആ ഓർമകൾക്ക് മുന്നിൽ രോഹിണി പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ അഭിനേതാക്കൾ ആയിരുന്നു രോഹിണിയും രഘുവരനും, 1996 ലാണ് രോഹിണിയും പ്രശസ്ത നടൻ രഘുവരനുമായി വിവാഹം കഴിക്കുന്നത്. വില്ലനായും നായകനായും രഘുവരൻ മലയാളത്തിലും സജീവമായിരുന്നു, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നു തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് രാജുവരൻ. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് രഘുവരന്റെ സ്വദേശം. അഭിനയത്തിൽ ഡിപ്ലോമ നേടിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതിക’ളിലെ (1992) അൽഫോൺസച്ചൻ എന്ന കഥാപാത്രം രഘുവരനെ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.
അദ്ദേഹത്തിന്റെ അമിതമായ പല ദുശീലങ്ങളും വിവാഹ ശേഷമാണ് രോഹിണി അറിയുന്നത്, ആ ശീലങ്ങൾ അദ്ദേഹത്തെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ ആ ദുശീലങ്ങൾ തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ ആ ദുരന്തവും സംഭവിച്ചു. പക്ഷെ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തി ആയിരുന്നു.
ഇവർക്ക് ഒരു മനക്കുണ്ട് ഋഷി, മകനാണ് തനറെ ലോകമെന്നും അവനുവേണ്ടിയാണ് തനറെ ജീവിതമെന്നും രോഹിണി പറഞ്ഞിരുന്നു, പക്ഷെ മകനും ഒരുപാട് ഒതുങ്ങിയ ഒരു സ്വഭാവ പ്രകൃതമാണ്, ഋഷി എനിക്കൊപ്പം പുറത്ത് വരാന്‍ പല അവസരങ്ങളിലും വിസമ്മതിച്ചിട്ടുണ്ട്. കാരണം ആളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടുന്നത് അവന് പ്രശ്‌നമായിരുന്നു. അവനൊപ്പം സെല്‍ഫിയെടുക്കാന് പലരും വരും. അതൊന്നും അവനിഷ്ടമല്ല. രഘു സംഗീതവുമായി ഒരുപാട് അടുത്ത ബന്ധമുള്ള ആളാണ്, അദ്ദേഹം നന്നായി പാടും, ഗാനങ്ങൾ രചിക്കും, പക്ഷെ ഇതൊന്നും അതികം ആർക്കും അറിയില്ല, രഘുവിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ വലിയ സ്വപ്‍നമായിരുന്ന ആ മ്യൂസിക്കൽ ആൽബം ഞാൻ റിലീസ് ചെയ്തിരുന്നു. രജനികാന്ത് സാറാണ് രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന്‍ വരാന്‍ സമ്മതിച്ചില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കി ആ ചടങ്ങിന് കൊണ്ടുപോയത് എന്നും രോഹിണി പറയുന്നു.
അവനെ ഇപ്പോൾ അതിൽ നിന്നൊക്കെ ഞാൻ ഒരുപാട് മാറ്റി കൊണ്ടുവന്നിരുന്നു. ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി. അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി പറയുന്നു…..
Leave a Reply