‘ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അന്ന് ഞാൻ രോഹിണിയോട് ചെയ്തത്’ ! മണിയൻ പിള്ള രാജു തുറന്ന് പറയുന്നു !!
തെന്നിത്യ മുഴുവൻ അറിയപ്പെടുന്ന പ്രശ്തയായ അഭിനേത്രിയാണ് നടി രോഹിണി. മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച നടി ബാലതാരമായിട്ടാണ് സിനിമ മേഖലയിൽ എത്തിയത്. മലയത്തിലുപരി മറ്റു ഭാഷകളിലും നടി വളരെ സജീവമായിരുന്നു. ഇപ്പോഴും അഭിനയ മേഖലയിൽ ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്തുവരുന്ന നടി ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോൾ കൂടുതലും അമ്മ വേഷങ്ങളാണ് രോഹിണി ചെയ്തുവരുന്നത്. ഒരു അഭിനേത്രി എന്നതിലുപരി മോഡല്‍, അവതാരക, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, വോയിസ് ആര്‍ട്ടിസ്റ്റ്, സംവിധായിക എന്നീ നിലകളിലും തനറെ കഴിവ് തെളിച്ചിരുന്നു.
അതുപോലെ തന്നെ മലയാള സിനിമയുടെ പ്രശസ്തനായ അഭിനേതാവാണ് നടൻ മണിയൻപിള്ള രാജു. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ പേര് മണിയൻ പിള്ള രാജു എന്നായത്, യഥാർഥ പേര് സുധീർ കുമാർ എന്നാണ്. ഒരു നടനും നിർമാതാവുമായ അദ്ദേഹം ഇപ്പോഴും സിനിമയിൽ നിറ സാന്നിധ്യമാണ്. ഇപ്പോൾ നടി രോഹിണിയെ കുറിച്ചുള്ള ഒരു ഓർമ പങ്കുവെക്കുകയാണ് നടൻ. രോഹിണിയും ഞാനും അടുത്ത സുഹൃത്തുക്കളാണെന്ന് മണിയന്‍പിളള രാജു പറയുന്നു. എന്‌റെ നായികയായിട്ട് രോഹിണി അഭിനയിച്ചിട്ടുണ്ട്.
കെഎസ് സേതുമാധവന്‌റെ ചിത്രമായ അറിയാത്ത വീഥികള്‍ എന്ന സിനിമയില്‍ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്ബോള്‍ ചിത്രീകരണ ഏറെ രസകരമായ ഒരു സംഭവം ഉണ്ടായി, രസകരം എന്ന് പറയാൻ പറ്റില്ല.. ഷൂട്ടിങ് സ്ഥലത്ത് നല്ല ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു. ഇത് എന്താണെന്ന് ഞാൻ അവിടെ ഉള്ളവരോട് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചു കഴിഞ്ഞാല്‍ മൂന്നാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല എന്നും അവർ പറഞ്ഞു. അപ്പോ എനിക്ക് തോന്നിയ ഒരു മോശം ബുദ്ധി ഞാൻ അതുമായി നേരെ അടുത്തേക്ക് ചെന്നു നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാമെന്നും അത് അപ്പൊ തന്നെ കഴിച്ചോണം നല്ല ടേസ്റ്റാണെന്നെന്നും പറഞ്ഞു….
അങ്ങനെ ഞാൻ പറഞ്ഞത് വിശ്വസിച്ച് മുളകാണെന്ന് അറിയാതെ ആ പാവം രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു. അത് കണ്ടപ്പോൾ എനിക്കും അതിനേക്കാളും വലിയ വിഷമമായി പോയി. പിന്നെ അവിടെ ഉള്ളവർ രോഹിണിക്ക് ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതെനിക്ക് വല്ലാത്തൊരു വിഷമമായി പോയി. പക്ഷെ രോഹിണിയുടെ സ്ഥാനത്ത് വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് എന്നെ വഴക്ക് പറയുമായിരുന്നു എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തി ഭാവമാണ് രോഹിണിയെന്ന് എനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു….
Leave a Reply