‘അന്നെനിക്ക് 21 വയസാണ്’ ! ആ പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ ഞാൻ അനുഭവിച്ച നാണക്കേടും ബുദ്ധിമുട്ടും ഒരുപാടായിരുന്നു ! അരവിന്ദ് സ്വാമി തുറന്ന് പറയുന്നു !

റോജ എന്ന സിനിമ കാണാത്തതായി ഒരു മലയാളികളും കാണില്ല, അതും ഇല്ലങ്കിൽ പുതു വെള്ളയ് മഴൈ എന്ന ഗാനം കേൾക്കത്തതായ് ആരും ഉണ്ടാകില്ല. യുവ തലമുറയെ ഹരം  കൊള്ളിച്ച സിനിമയാണ് റോജ. 1992-ൽ ഹിറ്റ് സംവിധയകാൻ മണിരത്നം സം‌വിധാനം ചെയ്ത രാഷ്ട്രീയ പ്രണയ തമിഴ് ചിത്രമായിരുന്നു റോജ. ഈ സിനിമ പിന്നീട് ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെതിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ എ ആർ റഹ്മാൻ ഈ ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കൂടാതെ മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിൽ നായകനായി എത്തിയത് അരവിന്ദ് സ്വാമി ആയിരുന്നു. നായിക നമ്മൾ മയലായികൾക്ക് ഏറെ പ്രിയങ്കരിയായ മധു എന്ന മധുബാലയും. ചിത്രത്തിൽ ഇവരുടെ പ്രണയ രംഗങ്ങൾ ഇന്നും ഹിറ്റാണ് എന്ന് തന്നെ പറയാം, അതിൽ ‘പുതു വെള്ളയ് മഴൈ’ എന്ന ഗാനം ഇപ്പോഴത്തെ പുതു തലമുറയെ പോലും ആവേശം കൊള്ളിക്കുന്നതാണ്. എന്നാൽ ഇപ്പോൾ നായിക മധുബാലയ്ക്ക് ഒപ്പം റൊമാന്‍സ് രംഗങ്ങള്‍ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അരവിന്ദ് സ്വാമി.

തമിഴിലെ റിയാലിറ്റി ഷോ ആയ സൂപ്പര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി ഇക്കാര്യം തുറന്ന്  പറയുന്നത്. ‘റോജയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. മധുവിനൊപ്പം പ്രണയരംഗങ്ങള്‍ ചെയ്യുമ്ബോള്‍ ഒരുപാട്  നാണം തോന്നി എന്നും.  ആ നാണം കാരണം പിന്നീടത് കരച്ചില്‍ വരെയെത്തി. ആ സമയത്ത് താനനുഭവിച്ചത് വല്ലാത്തൊരു മാനസിക സമ്മർദ്ദമായിരുന്നു എന്നും, ശേഷമുള്ള  ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് എന്റെ മനോവിഷമം മനസിലാക്കിയ  സംവിധായകന്‍ മണിരത്‍നവും റോജയും തന്റെ തന്നോട് ഒരുപാട് സംസാരിച്ചിരുന്നു എന്നും, കാര്യങ്ങൾ സംസാരിച്ച്‌ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നും അരവിന്ദ് സ്വാമി പറയുന്നു..

ശേഷം വിഡിയോയിൽ മധുവിനെ ഉടനെ തന്നെ നേരിൽ കാണാമെന്നും പറയുന്നുണ്ട്. ഇപ്പോഴും  സിനിമ രംഗത്ത് വളരെ സജീവമായ ആളാണ് നടൻ അരവിന്ദ് സ്വാമി. കങ്കണയുടെ തലൈവി എന്ന ചിത്രമാണ് നടന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മധു 1999 ൽ വിവാഹം കഴിച്ചു ആനന്ദ് ഷാ എന്നാണ് ഭർത്താവിന്റെ പേര്, ഇവർക്ക് രണ്ടു പെണ്മക്കൾ ഉണ്ട്, ഇപ്പോഴും സന്തോഷകരമായി  വിവാഹ ജീവിതം മുന്നോട്ട്കൊ ണ്ടുപോകുന്നു..  നടി ഹേമ മാലിനിയുടെ മരുമകളാണ്, അതിനാല്‍ ഈശാ ഡിയോളിന്റെ കസിന്‍ കൂടിയാണ് മധുബാല. ഇപ്പോഴും കാഴ്ചയിൽ ആ പഴയ താരം തന്നെയാണ് മധു. മലയാളത്തിൽ യോദ്ധ നടിയുടെ കരിയറിൽ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *