യുവനടി എന്നല്ല, റോഷ്‌ന ആന്‍ റോയി നല്‍കിയ പരാതി എന്ന് തന്നെ പറയണം ! സൂരജ് പാലക്കാരന്റെ അറസ്റ്റില്‍ പ്രതികരിച്ച് റോഷ്‌ന !

തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തി പരമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ വ്‌ലോഗര്‍ സൂരജ് പാലാക്കാരനെ ക,സ്റ്റ,ഡി,യി,ലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് നടി റോഷ്‌ന ആന്‍ റോയി രംഗത്ത് വന്നിരിക്കുകയാണ്. സൂരജിന്റെ അറസ്റ്റിന് ശേഷം യുവ നടിയുടെ പരാതിയിൽ എന്ന രീതിയിൽ ആയിരുന്നു വർത്തകർ വന്നിരുന്നത്.  എന്നാൽ ഇപ്പോഴിതാ  ‘യുവനടിയുടെ പരാതിയില്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍’ എന്ന് പറയുന്നതിന് പകരം, പരാതി നല്‍കിയ തന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ട് വാര്‍ത്ത നല്‍കണം എന്നാണ് റോഷ്‌ന പറയുന്നത്. തന്റെ പേരിനോടൊപ്പം ‘നടി’ എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്നും റോഷ്‌ന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഇതിനുമുമ്പ്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ, ഡ്രൈവര്‍ക്കെതിരെ റോഷ്‌ന പ്രതികരിച്ച് എത്തിയിരുന്നു. യദു അശ്ലീല ഭാഷയില്‍ തന്നോട് സംസാരിച്ച സംഭവത്തെ കുറിച്ചാണ് റോഷ്‌ന പറഞ്ഞത്. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് സൂരജ് പാലാക്കാരന്‍ റോഷ്‌നയെ അധിക്ഷേപിച്ചത്. റോഷ്‌ന നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊ,ലീ,സ് സൂരജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം റോഷ്‌ന പങ്കുവെച്ച കുറിപ്പിങ്ങനെ, യുവ നടി എന്നൊക്കെ പറയുന്നതെന്തിന്? മാധ്യമ ധര്‍മ്മം. കൃത്യമായി വിനിയോഗിക്കണം… എന്തായാലും നിങ്ങള്‍ ഫെയിം കൂട്ടി ചേര്‍ത്തത് പോലെ ‘നടി റോഷ്‌ന ആന്‍ റോയിയുടെ പരാതിയില്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍’ അങ്ങനെ വേണം കൊടുക്കാന്‍ ! എന്റെ പേരിനോടൊപ്പം ‘നടി’ എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോട് യാതൊരു താല്‍പര്യവും എനിക്കില്ല… നടിയെന്ന് കൂട്ടിച്ചേര്‍ക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങള്‍ കുറച്ചൊന്നുമല്ല..

എനിക്ക് എന്നെയോ എന്റെ കുടുംബത്തെയോ വേദനിപ്പിക്കുന്നത് സഹിക്കാന്‍കഴിയുന്നില്ല… അത് കൊണ്ട് തന്നെയാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്… ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാന്‍ എന്റെ നട്ടെല്ല് റബ്ബര്‍ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും… എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല…. മറുപടി കൊടുക്കാന്‍ അറിയാഞ്ഞിട്ടുമല്ല… പക്ഷേ ഇതാണ് ശരിയായ രീതി… എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകള്‍ എന്നും റോഷ്‌ന പറയുന്നു.അതുപോലെ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച യൂട്യൂബർ അജു അലക്സ് എന്ന ചെകുത്താൻ നടൻ സിദ്ദിഖിന്റെ പരാതിയിൽ അ,റ,സ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *