രാത്രിയിൽ മൂന്ന് മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്, രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരുപിടി കഷ്ടപെടുന്നു ! വളരെ ഊർജ്ജസ്വലനായി നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹത്തെ കണ്ടത് ! സൈഫ് അലി ഖാൻ

ബോളിവുഡ് താരങ്ങളെ എല്ലാവരും മോദിജി ആരാധകരാണെന്ന് പലപ്പോഴും അവർ വെളിപ്പെടുത്താറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ നടൻ സൈഫ് അലി ഖാനും കുടുംബവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിവരിച്ചുകൊണ്ട് സൈഫ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മൂന്ന് മണിക്കൂർ മാത്രമാണ് മോദി ഉറങ്ങുന്നത് എന്ന് താരം പറഞ്ഞതാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാനാണ് കപൂർ ഫാമിലി പ്രധാനമന്ത്രിയെ കണ്ടത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘പാർലമെന്റിലെ ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം ഞങ്ങളെ കാണാൻ എത്തിയത്. അദ്ദേഹം ക്ഷീണിതനായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ വളരെ ഊർജ്ജസ്വലനായി നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം എൻ്റെ മാതാപിതാക്കളെ കുറിച്ച് വ്യക്തിപരമായി ചോദിച്ചു. മക്കളായ തൈമൂറിനെയും ജെഹാങ്കീറിനെയും കൂടെ കൊണ്ടുവരും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. കരീന മക്കൾക്കായി സംസാരിച്ച പേപ്പറിൽ അദ്ദേഹം ഒപ്പിട്ടു നൽകി..

നമ്മുടെ രാജ്യം ഭരിക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നതായാണ് എനിക്ക് തോന്നിയത്. എന്നിട്ടും ആളുകളുമായി ബന്ധപ്പെടാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. വിശ്രമിക്കാനായി എത്ര സമയമാണ് കിട്ടുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാത്രിയിൽ മൂന്ന് മണിക്കൂർ കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സ്‌പെഷ്യലായ ഒരു ദിവസമായിരുന്നു അത്. ഞങ്ങളെ കാണാനും കുടുംബത്തിന് ഇത്രയധികം ബഹുമാനം നൽകാനും അദ്ദേഹത്തിൻ്റെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു’ സൈഫ് അലി ഖാൻ പറഞ്ഞു. മുമ്പ് നടൻ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ തുടങ്ങിവർ മോദിജിയെ പുകഴ്ത്തികൊണ്ട് രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *