
‘ഇത് എന്റെ അച്ഛൻ’, ഞങ്ങളുടെ സന്തുഷ്ട കുടുബം ! സായ്കുമാറിനൊപ്പമുള്ള ചിത്രങ്ങളുമായി കല്യാണി !
മലയാളികളുടെ ഇഷ്ട നടന്നാണ് സായികുമാർ. ഒരുപാട് സിനിമകൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്. അതുപോലെ നമ്മുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ബിന്ദു പണിക്കർ, ഏറെ വിവാദങ്ങള്‍ക്കൊടുവിൽ വിവാഹിതരായതാണ് സായി കുമാറും ബിന്ദു പണിക്കരും. 2019 ഏപ്രില്‍ 10 നായിരുന്നു ഇരുവരുടെയും വിവാഹം. സായി കുമാറിനൊപ്പം വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയൊക്കെ മുൻപ് പ്രചരിച്ചിരുന്നു.ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരണപ്പെടുകയായിരുന്നു. തുടർന്നാണ് സായ്കുമാറിനെ വിവാഹം കഴിക്കുന്നത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. പ്രസന്നകുമാരി ആണ് അദ്ദേഹത്തിന്റെ മുൻ ഭാര്യ. ഇരുവരുടെയും മകളാണ് വൈഷ്ണവി.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹം 1998 ൽ ആയിരുന്നു. സംവിധായകനായിരുന്ന ബിജു വി നായരായിരുന്നു ഭർത്താവ്. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2003 ൽ അദ്ദേഹം ഹൃദയാഘാതം മൂലം ബിജു നിര്യാതനായി. ഈ ദാമ്പത്യത്തിൽ അരുന്ധതി പണിക്കർ അഥവാ കല്യാണി എന്ന മകൾ ഉണ്ട്. ഇപ്പോൾ സായിക്കുമാറുമായുള്ള വിവാഹ ശേഷം മകൻ കല്യാണിക്ക് എല്ലാം അച്ഛനായ സായ്കുമാറാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അരുന്ധതി പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ വേഗം വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ കല്യാണി പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അച്ഛന്, സണ്‍ഡേ ലോക് ഡൗണ്‍ പോസ്റ്റ് എന്ന ക്യാപ്ഷനോടെയാണ് കല്യാണി വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സായ്കുമാര് കറുത്ത നിറമുള്ള ഷര്ട്ടണിഞ്ഞപ്പോള് കറുപ്പില്‍ പിങ്കും ചുവപ്പും ബോര്‍ഡറുള്ള സാരിയായിരുന്നു കല്യാണിയുടെ വേഷം. എപ്പോഴത്തേയും പോലെ തന്നെ രണ്ടാളും ക്യൂട്ടായി പോസ് ചെയ്തെന്നായിരുന്നു കമന്റുകള്‍. സായികുമാറിന്റെ സ്വന്തം മകൾ വൈഷ്ണവി ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. പക്ഷെ അച്ഛനുമായി അത്ര നല്ല ബന്ധത്തിലല്ല. മകളുടെ വിവാഹം പോലും തന്നെ അറിയിച്ചില്ല എന്ന കാരണത്താലാൽ ഏറെ സങ്കടങ്ങൾ പറഞ്ഞിരുന്നു.
സായി കുമാറിന്ററെ ആദ്യ ഭാര്യ പ്രസന്ന കുമാരി ബിന്ദു പണിക്കരിനെതിരെ രംഗത്ത് വന്നിരുന്നു. ബിന്ദു പണിക്കറുമായുള്ള അയാളുടെ അതിരുവിട്ടുള്ള അടുപ്പമാണ് തന്റെ കുടുംബ ബന്ധം തകര്‍ത്തതെന്ന് ആരോപിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാർ തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്നാണ് അന്ന് പ്രസന്നകുമാരി ആരോപിച്ചിരുന്നത്. സായ്കുമാര് നാടകവേദിയില്‍ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി.
Leave a Reply