
വിഡി രാജപ്പൻ സുഖമില്ലാതെ കിടന്നപ്പോൾ ധനം സഹായമയുമായി എത്തിയത് സുരേഷ് ഗോപി ! ആ തുകയിൽ നിന്നും ഞാൻ മോഷ്ടിച്ചു എന്നാണ് പിന്നെ കേട്ടത് ! സാജൻ പറയുന്നു !
നടൻ സുരേഷ് ഗോപി മലയാള സിനിമയുടെ ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്നത് എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ അദ്ദേഹം ചെയ്ത ഒരുപാട് കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മിമിക്രി താരം സാജൻ പള്ളുരുത്തി. സാജൻ ഇപ്പോൾ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ചർച്ചയാകുന്നത്. സാജന്റെ വാക്കുകൾ ഇങ്ങനെ..
വിടി രാജപ്പൻ കിടപ്പിലായ സമയത്ത് നടൻ സുരേഷ് ഗോപി ചെയ്ത സഹായവും, ആ സഹായത്തിൽ നിന്നും സാജൻ പണം മോഷ്ടിച്ചു എന്നും ഒരു ആരോപണം കേട്ടിരുന്നു എന്നും, എന്നാൽ അതിന്റെ സത്യാവസ്ഥ എന്താണെന്നും ഇപ്പോൾ തുറന്ന് പറയുകയാണ് സാജൻ. അദ്ദേഹം കിടപ്പിലായ സമയത്ത് ഒരു സഹായം എന്നോണം ഞാന്‍ വീട്ടില്‍ പോയി ഒരു പ്രമുഖ ചാനലിന് വേണ്ടി ഒരു വീഡിയോ എടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ചാനലിലൂടെ പുറത്ത് വിട്ടു. അത് കണ്ട് സുരേഷേട്ടന് (സുരേഷ് ഗോപി) ചാനലില്‍ നിന്ന് എനിക്ക് ലഭിയ്ക്കുന്ന പൈസയില്‍ നിന്ന് ഒരു ലക്ഷം രാജപ്പന് ചേട്ടന്റെ കുടുംബത്തിന് നല്‍കാം എന്ന് പറഞ്ഞു.

അദ്ദേഹത്തെ സഹായിക്കണം എന്ന് ഞങ്ങൾ എല്ലാവരും വളരെ ആത്മാർഥമായി ആഗ്രഹിച്ചവർ ആയിരുന്നു. ആ പൈസ ചാനലില്‍ നിന്ന് വാങ്ങി വി.ഡി രാജപ്പന് ചേട്ടന് കൊടുക്കേണ്ടത് ഞാന്‍ ആണ്. പക്ഷെ പെട്ടന്ന് ഒന്നും അത് കിട്ടില്ലല്ലോ. ചാനലുകാരുടെ നടപടിക്രമങ്ങള്‍ എല്ലാം കഴിഞ്ഞ് ടിഡിഎസ്സും കഴിഞ്ഞാണ് നമുക്ക് കാശ് തരുന്നത്. ഒരുലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി പത്തായിരം രൂപ പോകും. ബാക്കിയുള്ള തൊണ്ണൂറായിരം വാങ്ങി, അത് അങ്ങനെ തന്നെ ഞാന്‍ വി. ഡി രാജപ്പന് ചേട്ടന്റെ ഭാര്യയ്ക്ക് കൊണ്ടു പോയി കൊടുത്തു.
എന്നാല്‍ ആ സമയത്ത് ചില മാധ്യമങ്ങളിൽ വാര്‍ത്ത വന്നത് ഞാന്‍ പറ്റിച്ചു എന്നാണ്. ഒരു ലക്ഷം തരാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്, അതില്‍ നിന്ന് പത്തായിരം രൂപ സാജന് പള്ളുരുത്തി മോഷ്ടിച്ചു എന്ന് രാജപ്പന് ചേട്ടന്റെ ഭാര്യ പറഞ്ഞു. അത് വലിയ വാര്‍ത്തയായി, വിവാദമായി. അത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് ഞാൻ, ഒരിക്കലും മറ്റൊരാളെ പറ്റിക്കണം ചതിക്കണം എന്നൊന്നും തോന്നിയിട്ടുമില്ല ഇനി തോന്നുകയുമില്ല എന്നും സാജന് പറഞ്ഞു.
Leave a Reply