
ദിലീപിന് ഭാവനയോട് ഒരു വോരോധവുമില്ല, ആകെ പറഞ്ഞത് ഒരേ ഒരു കാര്യം ! ‘കൂട്ടുകൂടുമ്പോൾ സൂക്ഷികണ്ടേ’ ! സജി നന്ത്യാട്ട് പറയുന്നു !
ചാനൽ ചർച്ചകകൾ കൊഴുക്കുകയാണ്, ഭാവനയുടെ തുറന്ന് പറച്ചിൽ ലോകം മുഴുവൻ ശ്രദ്ധ നേടിയിരിക്കുകയാണ്. കൂടുതൽ പേർ നടിയെ പിന്തുണച്ച് രംഗത്ത് എത്തുന്നുണ്ട്. അതുപോലെ ചാനൽ ചർച്ചലയിൽ രണ്ടു ചേരി തിരിഞ്ഞാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ദിലീപ് അനുകൂലികളായും വിമർശകരും. ദിലീപ് അനുകൂലികളിൽ ചർച്ചകളിലെ ഒരു സ്ഥിരം സാന്നിധ്യമാണ് സജി നന്ത്യാട്ട്. ഇപ്പോഴതാ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ആർക്കും നടിയോട് വിരോധമില്ല എന്നും എന്തിന് ഈ പറയുന്ന ദിലീപിന് പോലും നടിയോട് യാതൊരു വിരോധവുമില്ലന്നും സജി പറയുന്നു.
സജി നന്ത്യത്തിന്റെ വാക്കുകൾ ഇങ്ങനെ, മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സജി നന്ത്യാട്ടിന്റെ തുറന്ന് പറച്ചിൽ. അതിജീവിതയുടെ അഭിമുഖം വളരെ സത്യസന്ധമായി തോന്നി. വ്യക്തിപരമായി ആരെയും പോയിന്റ് ചെയ്ത് കൊണ്ട് സംസാരിച്ചില്ല. പ്രായത്തിന് അപ്പുറത്തുളള പക്വത ആ കുട്ടി കാണിച്ചു. ഡബ്ല്യൂസിസി എന്ന പ്രസ്ഥാനത്തെയോ ഇവിടെ അലമുറയിടുന്ന പലരേയും ആ കുട്ടി പരാമര്‍ശിച്ചതേ ഇല്ല. താന്‍ ദിലീപ് പക്ഷത്തിന് വേണ്ടി സംസാരിക്കുന്ന ആളാണ്. ഇന്ന് വരെ അതിജീവിതയെ അവഹേളിക്കുന്ന തരത്തില്‍ ഞാൻ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.

ആ കുട്ടിയെ തിരികെ മലയാള സിനിമയിലിലേക്ക് കൊണ്ടുവന്നില്ല എന്നത് മലയാള സിനിമയുടെ പ്രശ്‌നമല്ല. ലോകസിനിമ തന്നെ പുരുഷമേധാവത്യമുളളതാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യമുളള കഥാപാത്രങ്ങള്‍ കുറവാണ്. പലരും ആ കുട്ടിയെ തിരികെ വിളിച്ചിരുന്നു. പക്ഷെ മാനസികമായ പ്രശ്നങ്ങൾ കൊണ്ടാണ് താൻ അഭിനയിക്കാതിരുന്നത് എന്നാണ് ആ കുട്ടി പറഞ്ഞത്. സിനിമയില്‍ ആര്‍ക്കും ആ കുട്ടിയോട് ഒരു വിരോധമില്ല. ഈ പറയുന്ന ദിലീപിന് പോലും വിരോധമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. ആ കുട്ടിയെ കുറിച്ച് ദിലീപ് ആകെ പറഞ്ഞത് ‘കൂട്ടുകൂടുമ്പോൾ സൂക്ഷിച്ച് കൂട്ടുകൂടണ്ടെ’ എന്ന് മാത്രമാണ്. അല്ലാതെ ചു,ട്ടു,കളയും ക,ത്തി,ച്ച് കളയും അങ്ങനെ ഉളളതൊന്നും പറഞ്ഞിട്ടില്ല. ചാനലില്‍ ഇരുന്ന് കൊണ്ട് യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുകയാണ്.
Leave a Reply