18 വർഷം ശബരിമലയിൽ പോയിട്ടുണ്ട്, എന്നാൽ അതൊക്കെ കച്ചവടമാണെന്ന് പിന്നീട് മനസിലായി ! ഇപ്പോൾ ഞാൻ നിരീശ്വരവാദിയാണ് ! സലിം കുമാർ

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ അഭിനേതാവാണ് സലിം കുമാർ. കോമഡി കഥാപത്രങ്ങളിൽ കൂടി നമ്മെ ഏറെ രസിപ്പിച്ച അദ്ദേഹം പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ കൂടിയാണെന്നതിനുള്ള തെളിവാണ് അദ്ദേഹം നേടിയ മികച്ച നടനുള്ള ദേശിയ പുരസ്‌കാരം. ഇപ്പോഴിതാ താൻ 18 വർഷം ശബരിമലയിൽ പോയിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ഒരു കച്ചവടമാണെന്നും താൻ മനസിലാക്കിയെന്നും പറയുകയാണ് സലിം കുമാർ. മലയാള മനോരമ സഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഇപ്പോൾ ഈശ്വര വിശ്വാസമില്ല, എന്റെ അമ്മയുടെ ആത്മാവ് എന്റെ ഒപ്പം ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഞാൻ എന്തെങ്കിലും പ്രാര്ഥിക്കുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥന ആയിരിക്കും. എന്റെ അമ്മയെ ഇപ്പോൾ എനിക്ക് കാണാൻ കഴിയില്ല, അതുപോലെ ഈശ്വരനെയും കാണാൻ കഴിയില്ല, അതുകൊണ്ട് എന്റെ അമ്മയെ ഞാൻ ഈശ്വരനായി കണ്ട് പ്രാർത്ഥിക്കുന്നു. അത്രയേ ഉള്ളു..

ഞാനൊരു ഭക്തനായിരുന്നു, പക്ഷെ ഇപ്പോൾ അല്ല, ഒരു നിരീശ്വരവാദിയാണ്. ഞാൻ ഒരു സമയത്ത് വലിയ ഭക്തനായിരുന്നു, 18 തവണ ശബരിമലയിൽ പോയിട്ടുണ്ട്, ആരുടേയും വിശ്വാസത്തെയും ഭക്തിയെയും ഞാൻ ചോദ്യം ചെയ്യുകയല്ല, പക്ഷെ ഇതെല്ലം ഒരു കച്ചവടമാണെന്ന് ഞാൻ മനസിലാക്കി, നമുക്ക് ഒരു ക്യൂവിൽ 1000 കൊടുത്താൽ ഭഗവാനെ ആദ്യം കാണാം, അതുപോലെ ഭഗവതിക്ക് ഭൂമി സംഭാവന നൽകാൻ പറയുന്നവരുണ്ട്, ഒരു തുണ്ട് ഭൂമിക്ക് നമ്മുടെ അടുത്ത് തെണ്ടേണ്ട ആളുകൾ ആണോ ഭഗവാനും ഭഗവതിയുമെല്ലാം..

നമ്മൾ അമ്പലത്തിൽ ചെല്ലുമ്പോൾ ദൈവങ്ങൾക്ക് നമ്മൾ പായസവും പഴവും അങ്ങോട്ട് നൽകണം, നമുക്കൊന്നും തരുന്നില്ല താനും. നമ്മൾ പോകുന്നത് നമ്മുടെ പട്ടിണി അകറ്റാൻ പറയാനാണ്, ഇത് അവിടെ കേൾക്കണമെങ്കിൽ നമ്മൾ പാൽപായസം അങ്ങോട്ട് നേരണം, എന്നിട്ട് പുള്ളി വന്നു ഇത് തിന്നുന്നുണ്ടോ അതുമില്ല.. ഇതെല്ലം വെറുതെയാണ്, ‘നാളെ എന്തെന്ന് അറിയാത്ത ആളുകളുടെ ഉത്ക്കണ്ഠയാണ് ഭക്തി’. ഏതിനോടെങ്കിലും പ്രാർത്ഥിക്കണം എന്ന് തോന്നിയാൽ സ്വന്തം അമ്മയെ പ്രാർത്ഥിച്ചാൽ മതി, അതിനേക്കാൾ വലിയ ദൈവമൊന്നും എവിടെയുമില്ല എന്നും  സലിം കുമാർ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *