എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിട്ടുണ്ട് ! എന്റെ അസ്തമയം വളരെ അകലെയല്ല ! ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു ! കുറിപ്പുമായി സലിം കുമാർ !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് നടൻ സലിം കുമാർ. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ സലിം കുമാര്‍. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം വളരെ അകലെയല്ല എന്നു പറഞ്ഞു കൊണ്ടാണ് സലിം കുമാറിന്റെ കുറിപ്പ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ സിനിമയില്‍ അത്ര സജീവമല്ല സലിം കുമാര്‍. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള നടന്റെ കുറിപ്പ് ചര്‍ച്ചയാവുകയാണ്.

അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിം കുമാര്‍.. എന്നാണ് അദ്ദേഹം കുറിച്ചത്…  എന്നാൽ നിരവധി പേരാണ് അദ്ദേഹത്തോട് സ്നേഹം അറിയിച്ച് എത്തുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *