അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലിം ആയിരുന്നു ! അതിനുശേഷം ഞാൻ ഹിന്ദുവായി ! തന്റെ പേരിനു പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ !

മികച്ച നടനുള്ള ദേശിയ പുരസ്‍കാരം വാങ്ങിയ ആളാണ് സലിം കുമാർ  കോമഡി വേഷങ്ങളിൽ ഒതുങ്ങിപോയ അദ്ദേഹം തനിക്ക് മറ്റു കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച ചിത്രം കൂടിയായിരുന്നു ആദാമിന്റെ മകൻ അബു. കൂടാതെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടിയ സലിം കുമാർ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. ഇപ്പോഴിതാ തന്റെ പേരിനുപിന്നിലുള്ള കഥ തുറന്ന് പറയുകയാണ് അദ്ദേഹം.

ആ വാക്കുകൾ ഇങ്ങനെ, സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദ്ദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി. സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്റെ പേര് സലീം. അതുപോലെ ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി.

ഇതിനെ കുറിച്ച് എന്റെ അച്ഛനും വലിയ ധാരണ ഒന്നും ഇല്ലായിരുന്നിട്ടും അദ്ദേഹം എനിക്ക് സലീം എന്ന പേര് ഇടുന്നത്. പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലീം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അവിടെ വച്ച് അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായെന്നാണ് അദ്ദേഹം തമാശരൂപേണ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *