എത്രയോ പേർക്ക് ഒരു പുതു ജീവിതം നൽകാൻ കഴിഞ്ഞ ആളാണെന്ന് അറിയുമോ ! എന്റെ അനുഭവമാണ് ഞാൻ പറയുന്നത് ! സലിം കുമാർ പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഏറെ കാരുണ്യ പ്രവർത്തങ്ങൾ ചെയ്യാറുള്ള വ്യക്തികൂടിയാണ്, ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടൻ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തുടങ്ങുന്നത്.  ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന്  നിങ്ങൾ ഇന്ന് ഈ കാണുന്ന തിരക്കുള്ള സലിം കുമാർ എന്ന നടനിലേക്ക് ഞാൻ മാറിയതിന് പിന്നിൽ സുരേഷ് ഗോപി എന്ന മനുഷ്യന്റെ പങ്ക് വളരെ വലുതാണ്.

തെ,ങ്കാശിപ്പ,ട്ടണം എന്ന സിനിമക്ക് ശേഷമാണ് ഞാൻ അത്യാവിശം തിരക്കുള്ള ഒരു നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.ആ ചിത്രത്തിന് തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത ‘സത്യമേവ ജയതേ’ എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്.

സം,വിധാ,യകൻ വി,ജി തമ്പി അദ്ദേഹത്തിന്റെ ചിത്രമായ ‘സത്യമേവ ജയതേ’ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത് സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു. അന്നുവരെ എന്നെ നേരിട്ട്പോലും അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ, എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു.

അതുമാത്രമല്ല ഞാൻ ആദ്യമായി സംവിധാനം ചെയ്ത ഒരു ചെറിയ ചിത്രമായിരുന്നു ‘കമ്പാർട്ട്മെന്റ’. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നുആ ചിത്രത്തിന്റേത്. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു. വിളിച്ച ഉടൻ തന്നെ അദ്ദേഹം വന്നു, ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ‘ ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

ഞാ,ൻ ഒരുപാട് ഇഷ്ടപെടുന്ന എന്റെ കുഞ്ഞ് മക്കൾക്ക് ഒപ്പം ഒരുദിവസം ചിലവഴിച്ചപ്പോൾ തന്നെ മനസിന് വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി… അതുപോലെ എത്രയോ പേർക്ക് ഒരു പുതു ജീവിതം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു, ആ നന്മ നിറഞ്ഞ മനസിന് ഈശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ എന്നും സലിം കുമാർ പറയുന്നു. അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്, സുരേഷ് ഗോപി എന്ന വ്യക്തിയെ തിരിച്ചറിയാൻ കോടീശ്വരൻ എന്ന പരിപാടി കണ്ടാൽ മതി, വിമർശിക്കുന്നവരിൽ  എത്രപേർക്കുണ്ട് ഇതുപോലെ ഒരു നല്ല മനസ് എന്നുമുള്ള കമന്റുകൾ കാണാം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *