‘ക്ഷേത്രത്തേക്കാൾ ഉയരത്തിലാണോ വീട് പണിതത് എന്നു നോക്കലാണോ ദൈവത്തിന്റെ പണി’ സലിം കുമാർ മനസ് തുറക്കുന്നു !!!
മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ് നടൻ സലിം കുമാർ. അദ്ദേഹം ഒരു ഹാസ്യ നടൻ എന്നതിലുപരി ഏത് തരാം കഥാപാത്രങ്ങളും മികച്ചതാക്കാൻ കഴിവുള്ള ആളാണ് എന്നത്തിന്റെ തെളിവാണ് അദ്ദേഹം സ്വന്തമാക്കിയ നാഷണൽ അവാർഡ്. മലയാള സിനിമയുടെ പ്രശസ്തി വാനോളം ഉയർത്താൻ സലിം കുമാറിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. എന്നാൽ ഇപ്പോൾ ചില കാര്യങ്ങൾ അദ്ദേഹം തുറന്ന് പറയുകയാണ്. ഇരുപത്തിയഞ്ച് വർഷക്കാലം എനിക്ക് നഷ്‌ടമായ കുറെ സ്വകര്യ സന്തോഷങ്ങളുണ്ട്. അവയോർത്ത് എനിക്ക് ഇപ്പോഴും ഏറെ ദുഖമാണ്.
ഞാൻ വരച്ച ഗ്രാഫിയിലൂടെത്തന്നെയാണ് എന്റെ ജീവിതം ഇതുവരെ പോയിട്ടുള്ളത്. ഞാൻ കണ്ട സ്വപ്നങ്ങൾ ഏകദേശം 75 ശതമാനം വരെ നടന്നിട്ടുമുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും എപ്പോഴും ചിരിച്ച് സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പണിത എന്റെ വീടാണ് ലാഫിങ് വില്ല. ഇതുവരെ ഞാൻ ആരെയും പറ്റിക്കുകുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. ഒരു മനുഷ്യരോടും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല. എന്റെ മക്കളോടും ഞാൻ അങ്ങനെയാണ് പറഞ്ഞു കൊടുക്കുന്നതും. ഞാൻ എന്റെ വീട് പണിതപ്പോൾ നാട്ടുകാരിൽ ചിലർ പറഞ്ഞു വീടിന്റെ ഇടതു വശത്ത് അമ്പലമാണ്. അമ്പലത്തേക്കാൾ ഉയരത്തിൽ രണ്ടുനില വീട് പണിഞ്ഞത് ശരിയായില്ല.
ഇതുപോലെ അപ്പുറത്ത് ഒരു വീട് പണിഞ്ഞ ഒരു പ്രൊഫെസ്സർ അകാലത്തിൽ പൊലിഞ്ഞുപോയി എന്നൊക്കെ. ശിവന്റെ മകൾ ഭദ്രകാളിയാണ് അവിടുത്തെ പ്രതിഷ്ഠ. ആ ദേവിക്ക് ഏതായാലും ഈ പാവം പിടിച്ച എന്നോട് ദേഷ്യവും വാശിയും കാണിക്കില്ല എന്ന് \എനിക്കുറപ്പാണ്. എന്നാലും ഇവർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാനൊന്നും താമസിച്ചു നോക്കാമെന്ന് വിചാരിച്ചു. അങ്ങനെ പുതിയ വീട്ടിൽ താമസിച്ച് അതികം വൈകാതെതന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടി. ആദ്യ പ്രളയം വന്നപ്പോൾ നാട്ടിലെല്ലാം വെള്ളം കയറി. ഈ പറഞ്ഞ നാട്ടുകാരുടെ വീട്ടിലും വെള്ളം കയറി അവരുൾപ്പെടെ എന്റെ വീടിന്റെ രണ്ടാം നിലയിലാണ് താമസിച്ചത്.
ഈ ദൈവങ്ങൾക്ക് നൂറായിരം ജോലികളില്ലേ അവർക്ക് അങ്ങനെയുള്ളവർക്ക് എന്റെ അമ്പലത്തിനേക്കാൾ ഉയരത്തിലാണോ സലിം കുമാർ വീട് പണിഞ്ഞത് എന്ന് നോക്കാനാണോ ദൈവത്തിന്റെ ജോലി. ഞാനൊരു ഈശ്വര വിശ്വാസിയാണ് പക്ഷെ അന്ധവിശ്വാസം എനിക്കില്ല എന്നും അദ്ദേഹം പറയുന്നു. പിന്നെ ഞാൻ രാഷ്‌ടീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു, ഇപ്പോൾ അങ്ങനെയൊരു തീരുമാനമില്ല, എം എൽ എ എന്നത് ഒരു നിസ്സാര പണിയല്ല അതിനു ഒരുപാട് വിവരവും അറിവും വേണം, വെറുതെ ബഫൂണായി പോയി ഇരിക്കാൻ എനിക്ക് താല്പര്യമില്ല. സിനിമ നടൻ എന്നത് ഒരിക്കലൂം ഒരു യോഗ്യതയല്ല. പിന്നെ നിയമസഭ എന്നെങ്കിലും സലിം കുമാർ ഇല്ലാത്തതുകൊണ്ട് ഒരു രസവും ഇല്ലന്ന് പറയുകയാണെങ്കിൽ നമുക്ക് അപ്പോൾ നോക്കാമെന്നും അദ്ദേഹം പറയുന്നു…
Leave a Reply