
നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, പാരമ്പര്യ സ്വത്തല്ല ! ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യമാണ് ! ആദ്യമായി സാമന്ത
ഒരു സമയത്ത് സിനിമ മേഖലയിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗ ചൈതന്യയും, ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വളരെയധികം വാർത്തയായിരുന്നു. അതുപോലെ തന്നെ ഇരുവരുടെയും വേർപിരിയലും അതിനേക്കാൾ വലിയ വാർത്തയായിരുന്നു. നാഗചൈതന്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുമ്പോൾ സാമന്ത രോഗങ്ങളെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ്. നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗചൈതന്യ ഇപ്പോള്‍. ഇതിനിടെയാണ് സാമന്ത നാഗചൈതന്യയ്ക്കായി ചിലവിട്ട പണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ബോളിവുഡിൽ റിലീസിന് എത്തുന്ന ‘സിറ്റാഡല്‍: ഹണി ബണ്ണി’ എന്ന സീരിസിന്റെ പ്രമോഷനിടെ നടന്‍ വരുണ്‍ ധവാനുമായി താരം റാപ്പിഡ് ഫയറിനിടെ ആയിരുന്നു സാമന്തയുടെ ഈ തുറന്നു പറച്ചില്‍. ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞത് എന്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു വരുണിന്റെ ചോദ്യം. എന്നാൽ ഒട്ടും തന്നെ ആലോചിക്കാതെ ‘തന്റെ മുന്‍ ഭര്‍ത്താവിന് ചെലവേറിയ സമ്മാനങ്ങള്‍ വാങ്ങിയത് എന്നാണ് സാമന്ത മറുപടി പറഞ്ഞത്.

ഈ മറുപടി കേട്ട വരുൺ ധവാൻ എത്ര പണമാണ് ചിലവാക്കിയത് എന്നാണ് ഇത് കേട്ട് ചിരിയോടെ ചോദിച്ചത്. കുറച്ചധികം ചിലവാക്കി എന്നായിരുന്നു താരത്തിന്റെ മറുപടി. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിവാഹത്തിന് ശേഷം സാമന്ത നാഗചൈതന്യയ്ക്ക് വിലയേറിയ ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു. 24 ലക്ഷം രൂപയുടെ ബൈക്കാണ് സമ്മാനമായി നൽകിയത്.
എന്നാൽ സാമന്തയുടെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുമ്പോൾ അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയത് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതേസമയം, വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് സാമന്തയും ചൈതന്യയും വിവാഹിതരാവുന്നത്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ഡിസംബറിലാണ് ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ പോകുന്നത്.
Leave a Reply