
സാമന്തയുടെ അവസ്ഥ വളരെ മോശമാണ് ! പിണക്കം മറന്ന് സാമന്തക്ക് ആശംസ അറിയിച്ച് താരം ! കൈയടിച്ച് ആരാധകർ !
തെന്നിന്ത്യൻ മുഴുവൻ ആരാധിക്കുന്ന നായികയാണ് സാമന്ത. കരിയറിൽ ഒരുപാട് ഉയരങ്ങൾ നേടി എങ്കിലും വ്യക്തി ജീവിതത്തിന് നിരവധി പ്രതിസന്ധികളെ തരണം ചെയ്ത ആളുകൂടിയാണ്. സാമന്തയും നാഗചൈതന്യയും തമ്മലുള്ള വിവാഹം ഒരു സംഭവം തന്നെ ആയിരുന്നു, കോടികൾ ചിലവാക്കി അത്യാഢംബര പൂർവ്വം നടത്തിയ വിവാഹം, 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം. പക്ഷെ നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹം മോചനം നേടുകയായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മറ്റൊരു വാർത്തയാണ്.
സാമന്ത ഒരു അപൂർവ രോഗത്തിന് അടിമയാണ് എന്ന് കഴിഞ്ഞ ദിവസം സാമന്ത തുറന്ന് പറഞ്ഞിരുന്നു. മയോസൈറ്റിസ് പേര് എന്നാണ് ഈ അവസ്ഥയുടെ പേര്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്. യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായി കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു.

പക്ഷെ ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും. ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും…. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ അതിനെയും തരണം ചെയ്യുന്നു. ഈ സമയവും കടന്നുപോകും” എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. നിരവധി പേരാണ് നടിക്ക് ആശ്വാസ വാക്കുകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടിയുടെ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അക്കിനേനി ആശുപത്രിയില്‍ കിടക്കുന്ന സാമന്തയ്ക്ക് ആശംസകളുമായി എത്തിയതാണ് ഏറെ ശ്രദ്ധ നേടുന്നത്.
അഖിൽ കുറിച്ചത് ഇങ്ങനെ, പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും ആശംസിക്കുന്നു” എന്നാണ് അഖില്‍ കുറിച്ചിരിക്കുന്നത്. സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരും എത്തിയിട്ടുണ്ട്. അഖിൽ ഈ കാണിച്ച മനസ്സിന് നന്ദി പറയാനും പലരും മുന്നോട്ട് വന്നിരുന്നു. ഈ സമയത്ത് സാമിന് പ്രിയപെട്ടവരുടെ സാമീപ്യം വളരെ ആവിശ്യമാണ് എന്നും ആരാധകർ പി[പറയുന്നു. ഏതായാലും സാം ഉടനെ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് നടിയുടെ ആരാധകർ.
Leave a Reply