താൻ അഭിനയിച്ച സിനിമകളെല്ലാം പരാജയം ആയിരുന്നു ! നിര്‍ഭാഗ്യവതിയായ നായിക എന്ന് പേര് വരുന്നതിന് മുന്‍പ് ഞാൻ രക്ഷപെട്ടതാണ് ! സംവൃത സുനിൽ പറയുന്നു !

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ദിലീപ് ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ  തുടക്കം കുറിച്ച സംവൃത സുനിൽ ഇന്നും ആരാധാരുടെ ഇഷ്ട താരമാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നടി പിന്നീട് വീണ്ടും അഭിനയ മേഖലയിൽ എത്തിയിരുന്നു.

സംവൃത എന്ന അഭിനേത്രിയെ നമ്മൾ ഇത്രയും ഇഷ്ടപ്പെടാൻ കാരണം ശാലീനത തുളുമ്പുന്ന സൗന്ദര്യമുള്ള സംവൃത വളരെ സാധാരണ പെൺകുട്ടിയായി പ്രേക്ഷകരുടെ വീട്ടിലെ ഒരു കുട്ടിയായി തോന്നിപ്പിക്കുന്ന രൂപവും ഭാവവും ആയിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സംവൃത ഇതിനോടകം ചെയ്തിരുന്നു. എന്നാല്‍ അഭിനയിച്ചു തുടങ്ങിയിട്ട്  മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് അത്ര നല്ല സമയമല്ലായിരുന്നു എന്ന് പറയുന്ന സംവൃതയുടെ ചില വാക്കുകളാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്.

ഞാൻ ചെയ്‌ത സിനിമകൾ എല്ലാം തുടക്ക സമയത്ത് നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് താന്‍ എന്ന പേര് വീഴുന്നതിന് മുന്‍പേ 2007 ലെ വര്‍ഷമാണ് എന്നെ കൈപിടിച്ച് ഉയർത്തിയത് എന്നാണ് സംവൃത പറയുന്നത്.  ആ വർഷം പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾ ബോക്സ്ഓഫീസിൽ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു, അതിലൊന്ന് മോഹൻലാലിൻറെ ചിത്രം ഹാലോ, അതിൽ ഒരു ചെറിയ വേഷമാണെങ്കിലും അത് എന്നെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു..

പിന്നീട് ശ്രീനിവാസൻ സാറിന്റെ അറബിക്കഥ, അതും മികച്ച വിജയം നേടിയ ചിത്രമായിരുന്നു, പിന്നെ സൂപ്പർ ഹിറ്റ് പൃഥ്വിരാജ്  ചിത്രം ചോക്ലേറ്റ്. ഇത് മൂന്നും മികച്ച വിജയം നേടിയതുകൊണ്ട് എനിക്ക് ആ പേര് വീണില്ല, പ്രേക്ഷകർ എന്നെ ഇപ്പോഴും വിജയ നായികാ എന്നൊക്കെ പറയുണ്ടെങ്കിലും വിജയത്തിൽ കൂടുതലും പരാജയ ചിത്രങ്ങൾ ആയിരുന്നു എന്നാണ് നടി ഇപ്പോൾ തുറന്ന് പറയുന്നത്. ആ മൂന്ന് ചിത്രങ്ങൾ ഒരേ വര്ഷം ഒരുമിച്ച് വിജയിച്ചതെന്ത്കൊണ്ട് ഭാഗ്യ നായിക, വിജയ് നായിക എന്നുള്ള പേര് വീണു. ഈ സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷം കൊണ്ട് താന്‍ അമ്ബതോളം സിനിമകളില്‍ അഭിനയിച്ചുവെന്നാണ് നടി പറയുന്നത്…

ഒരുപാട് നല്ല ഗാനഗങ്ങൾ എനിക്ക് ലഭിച്ചിരുന്നു അത് ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു, അതിൽ പ്രധാനമായും ‘നോട്ടം’ എന്ന ചിത്രത്തിലെ ‘പച്ച പനംതത്തേ’ എന്ന ഗാനത്തിലൂടെ ജനപ്രീതി ലഭിച്ചെങ്കിലും ആ ചിത്രം പ്രതീക്ഷിച്ച അത്ര വിജയം കണ്ടിരുന്നില്ല. കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് തന്റെ സിനിമ ജീവിതത്തിൽ  വലിയ പ്രതിസന്ധിയായി മാറിയിരുന്നു എന്നും നടി പറയുന്നു… വിവാഹ ശേഷം സംവൃത ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകുകയും ഇപ്പോൾ അവിടെ സെറ്റിൽ ചെയ്തിരികുകയാണ് താനും തന്റെ രണ്ടു മക്കളുമടങ്ങുന്ന കുടുംബം എന്നാണ് താരം പറയുന്നത്..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *