അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് വന്ന ആളാണ്, ആദ്യ സിനിമക്ക് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയത് ! സത്യൻ അന്തിക്കാട് പറയുന്നു !

മലയാളിൽ ഇന്നും ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് സംയുക്ത വർമ്മ, വളരെ കുറഞ്ഞ വർഷം കൊണ്ട് മികച്ച ഒരുപിടി സിനിമകളുടെ ഭാഗമായ സംയുക്ത വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. അതുപോലെ തന്നെ മലയാള സിനിമ രംഗത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അദ്ദേഹം ഒരുപാട് നടി നടന്മാരെ സിനിമ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ള ആളുകൂടിയാണ്. നയന്‍താര, അസിന്‍, മീര ജാസ്മിന്‍, സംയുക്ത വര്‍മ തുടങ്ങി നിരവധി പേര്‍.. ഇപ്പോഴിതാ സെറ്റുകളിൽ അത്തരത്തിൽ  തന്നെ വെള്ളം കുടിപ്പിച്ച ചിലരുണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.

സംയുക്ത ഒരിക്കലും ഒരു അഭിനേത്രി ആകണം എന്ന് ആഗ്രഹിച്ച് വന്ന ആളൊന്നും ആയിരുന്നില്ല. അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നത്. അങ്ങനെ ആ ചിത്രം അന്ന് നിർമ്മിക്കുന്നത് പി.വി ഗംഗാധരനായിരുന്നു. അങ്ങനെ ഒരു ദിസവം  അദ്ദേഹത്തിന്റെ ഭാര്യ ഷെറിന്‍ ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിക്കുകയാണ്.

ഇതിന് മുമ്പ് അഭിനയിച്ചിട്ടുള്ള ഒരു പരിചയവുമില്ല. എന്നാൽ അതിനോട് ഇഷ്ടമുണ്ട്. അന്നൊക്കെ ഫിലിമാണ്,  അങ്ങനെ ചില സീനുകൾ ഒരുപാട് ടേക്ക് പോകാറുണ്ട്, ക്ഷമയുടെ നെല്ലിപ്പലക കണ്ട സമയമാണ് അതൊക്കെ. അപ്പോൾ സഹികെട്ട് ഞാൻ പറയും അതേ ഈ ഫിലിം  ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്. എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടി. എനിക്കറിഞ്ഞൂടാ എന്ന് പറയും. അത്രയും ഇന്നസെന്റാണ് അവര്‍. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്. ആ പടത്തില്‍ സംയുക്തക്ക്  സംസ്ഥാന അവാര്‍ഡും ലഭിച്ചു, എന്നും അദ്ദേഹം പറയുന്നു.

ഇതുപോലെ തന്നെയായിരുന്നു നയൻതാരയും. അഭിനയിക്കാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്ന ആളല്ല. ഞാൻ വിളിച്ചപ്പോൾ പറഞ്ഞത് വേണ്ട സാർ ഞാൻ അഭിനയിക്കുന്നില്ല, ബന്ധുക്കൾക്ക് അത് ഇഷ്ടമല്ല എന്നാണ്. ഞാൻ പറഞ്ഞു നിങ്ങൾക്കും നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇഷ്ടമാണോ എങ്കിൽ വാരാൻ പറഞ്ഞു. അങ്ങനെയാണ് അവർ വന്നത് എന്നും ഇപ്പോഴും നയന്‍താര വിളിച്ച് അനുഗ്രഹം വാങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ലെന്നും താന്‍ തന്നെ അത് നിര്‍ത്തിച്ചതാണെന്നുമായിരുന്നും എന്നും അദ്ദേഹം പറയുന്നു. വളരെ ജനുവിന്‍ ആയിട്ടുള്ള കുട്ടിയാണ് നയന്‍താര. ഒരു കളങ്കവും ഇല്ലാത്ത ഒരുപാട് നന്മയുള്ള ആളാണ് അവരെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *