
വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണം ! മയൂരിക്ക് സംഭവിച്ചത് ഇതാണ് ! സുഹൃത്ത് നടി സംഗീത പറയുന്നു !
അങ്ങനെ ഒരുപാട് ചത്രങ്ങൾ ഒന്നും ചെയ്തിരുന്നില്ല എങ്കിൽ കൂടിയും ചെയ്ത് കഥാപാത്രങ്ങൾ എല്ലാം നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു, നടി മയൂരി ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നോവായി നിൽക്കുന്നു. ആകാശഗംഗ എന്ന ചിത്രം തന്നെ ധാരാളമാണ് നമ്മൾ എക്കാലവും മയൂരിയെ ഓർത്തിക്കാൻ. ആകാലത്തെ സൂപ്പർ ഹിറ്റ് ഹൊറർ ചിത്രമായിരുന്നു അത്. കൂടാതെ സമ്മര്‍ ഇന്‍ ബത്ലേഹേം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്, ചന്ദമാമാ തുടങ്ങിയ സിനിമകളിലൂടെ മയൂരി മലയാള സിനിമയിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കൂടാതെ മന്മഥന്, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ് സിനിമകളിലും മയൂരി തകര്‍പ്പൻ പ്രകടനം കാഴ്ചവെച്ചു.
വളരെ കഴിവുള്ള അഭിനേത്രി ആയിരുന്നെങ്കിലും അവർ പക്ഷെ ഐരാവരെയും ഞെട്ടിച്ചുകൊണ്ടും സങ്കടത്തിൽ ആക്കികൊണ്ടും 2005 ലാണ് നടി ഈ ലോകത്തോട് വിട പറഞ്ഞത്.. അതും എടുത്തു പറയണ്ട കാര്യം അന്ന് അവരുടെ പ്രായം വെറും 22 വയസായിരുന്നു എന്നതാണ്, അപ്പോൾ വളരെ പ്രായം കുറഞ്ഞ സമയത്താണ് അവർ വളരെ സീരിയസായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് എന്നത് അവിശ്വസിനീയം ആയിരുന്നു… സിനിമയിൽ തിളങ്ങി നിന്നിരുന്ന ഈ സമയത്തും മയൂരി എന്തിനിത് ചെയ്തു എന്ന ചോദ്യമാണ് ഇന്നും നിലനിൽക്കുന്നത്.
ഇപ്പോഴിതായ മയൂരിയുടെ സുഹൃത്തും പ്രശസ്ത നടിയുമായ സംഗീത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, മയൂരിക്കൊപ്പം സമ്മര്‍ ഇന്‍ ബത്ലേഹേം എന്ന ചിത്രത്തിൽ സംഗീത ഒരുമിച്ച് അഭിനയിച്ചിരുന്നു. സെറ്റിൽ ഞങ്ങൾ രണ്ടുപേരും എപ്പോഴും ഒരുമിച്ചായിരുന്നെന്ന് സംഗീത പറയുന്നു. മയൂരി ഒരു പൊട്ടിപ്പെണ്ണായിരുന്നു, അവൾ തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു. അതിനൊക്കെ അവൾ തന്നോട് ചോദിക്കുമായിരുന്നു, അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ശേഷം റൂമിലേക്ക് എത്തിയാല്‍ കളിപ്പാട്ടങ്ങള്ക്കൊപ്പമായിരിക്കുമെന്നും സംഗീത പറയുന്നു.

സിനിമ ജീവിതവും വ്യക്തി ജീവിതവും രണ്ടും രണ്ടായി കണ്ടു മുന്നോട്ട്നകൊണ്ടുപോകാൻ ഒരു പ്രത്യേക കഴിവ് വേണം. പക്ഷെ ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്നാണ് ഇപ്പോൾ സംഗീത പറയുന്നത്, വളരെ ചെറിയ കരിയങ്ങൾക്ക് പോലും ആവിശ്യമില്ലാത്ത ടെൻഷൻ, പേടി ഇതൊക്കെ ആ കുട്ടിയുടെ സ്വഭാവമായിരുന്നു മാനസികമായി വളരെ ദുർബലയായിരുന്നു മയൂരി എന്നുമാണ് സംഗീത പറയുന്നത്.
മ,രി,ക്കുന്നതിന് മുമ്പ് അവൾ എഴുതിയ കത്തിൽ പറഞ്ഞിരുന്നത് ഇങ്ങനെ, തൻ്റെ വേർപാടിൽ മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താൻ ഇത് ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്. മരണത്തിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇങ്ങനെ ഒരു തെറ്റായ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ അവൾ ഇന്ന് അറിയപ്പെടുന്ന ഒരു അഭിനേത്രി ആയിരിക്കുമായിരുന്നു എന്നും സംഗീത പറയുന്നു.
Leave a Reply