ഒരൊറ്റ ചിത്രംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലകൊള്ളുന്ന കഥാപാത്രം ! സണ്ണി പറയുന്നു

ചിലരൊക്കെ അങ്ങനെയാണ് ഒരുപാട് ചിത്രങ്ങളൊന്നും ചെയ്യേണ്ട നമ്മൾ ഓർത്തിരിക്കാൻ, അത്തരത്തിൽ ഒരു കാലത്ത് മലയാളികളുടെ എവർ ഗ്രീൻ ആക്ഷൻ റോമാറ്റിക് ഫാമിലി സൂപ്പർ ഹിറ്റ് ചിത്രം സ്പടികം, ആടുതോമ എന്ന കഥാപാത്രം മോഹൻലാലിൻറെ സിനിമ ജീവിതത്തിലെ നാഴിക കല്ലായ ചിത്രം, ഇന്നും മിനിസ്‌ക്രീനിൽ നിറ സദസ്സുകളോടെ കാണുന്ന ചിത്രം, അങ്ങനെ വിശേഷങ്ങൾ ഒരുപാടാണ് ആട് തോമക്ക്, അതിൽ ലാലേട്ടന്റെ മുണ്ട് പറിച്ചുള്ള അടി സീനുകളും, തുളസിയുമായുള്ള റൊമാന്റിക് സീനും എല്ലാം നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സീനുകളാണ്..

അതെ ചിത്രത്തിൽ മാസ്സ് നായകന് ഒരു മരണ മാസ്സ് വില്ലൻ എത്തിയിരുന്നു, ഒരു ഇടിവെട്ട് പേരുമായി തൊരപ്പൻ ബാസ്റ്റിൻ, നായകനോട് കട്ടക്ക് നിൽക്കുന്ന ഒരു വില്ലൻ ബോട്ടിൽ നിന്നും ബനിയനൊക്കെ ഊരി മസിലും പെരുപ്പിച്ച് ചാടി ഇറങ്ങുന്നതും, ആടുതോമയായോട് ഒരു തീപ്പെട്ടി ചോദിക്കുന്ന മാസ്സ് സീനൊക്കെ ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരുന്ന സീനാണ്. ആടുടോമിയെ തളക്കാൻ ജയിലിൽ നിന്നും കൊണ്ടുവരുന്ന ആ മാസ്സ് വില്ലൻ കഥാപാത്രം  അവതരിപ്പിച്ചത് പി എൻ സണ്ണിയായിരുന്നു.

ഒരൊറ്റ ചിത്രത്തിലൂടെ അഞ്ച് മിനിറ്റ് തികച്ച് സീനിൽ കാണാത്ത ആ വില്ലനെ  മലയാളികൾ ഇന്നും ഓർത്തിരിക്കുന്നു, പക്ഷെ പിന്നീട് അദ്ദേഹത്തെ ആരും കണ്ടിരുന്നില്ല, അതിനു ശേഷം മറ്റ് സിനിമകൾ ഒന്നും അദ്ദേഹം ചെയ്തിരുന്നില്ല, എന്നാലും സോഷ്യൽ മീഡിയ സജീവമായ കാലത്ത് അദ്ദേത്തെ ഏവരും തിരക്കിയിരുന്നു,  എന്നാൽ ഇപ്പോൾ ആര്ഡ്കറുടെ ചോദ്യത്തിനു മറുപടിയായി തൊരപ്പൻ ബാസ്റ്റിൻ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്..

ഇപ്പോൾ തിരിച്ചെത്തി എന്ന് പറയാൻ പറ്റില്ല കാരണം ഇതിനുമുമ്പും അദ്ദേഹം ചില സിനിമകൾ ചെയ്തിരുന്നു പക്ഷെ നമ്മൾ തിരിച്ചറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവാം ശരി, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം. മുൻപ് ഡബിൾ ബാരലില്‍ ഒരു നല്ല വേഷം കിട്ടി. പക്ഷേ, പടം ശ്രദ്ധിക്കപ്പെട്ടില്ല. ബിഗ് ബി ഉൾപ്പടെയുള്ള ചിത്രങ്ങളിലും ഗുണ്ടാ വേഷത്തിലുണ്ടായിരുന്നു. 25 വർഷത്തെ കാത്തിരിപ്പ് ഇപ്പോൾ സഫലമായി.

സ്ഫടികത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് 38 വയസ്സുണ്ടായിരുന്നു അന്ന് ഞാൻ കോട്ടയം ഈസ്റ് പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിരുന്നു. ഇപ്പോൾ 64. എസ്.ഐ ആയാണ് സർവീസിൻ നിന്നു വിരമിച്ചത്. ഇപ്പോൾ നാട്ടിൽ സിറ്റിസൺ ഹെൽത്ത് ക്ലബ് എന്ന ജിം നടത്തുന്നു. ദിവസവും ഒന്നര മണിക്കൂർ വർക്കൗട്ട് ചെയ്യും. ഭാര്യ റമ്മി. 3 മക്കളാണ്. അഞ്ജലിയും ആതിരയും ടെക്നോ പാർക്കില്‍ ജോലി ചെയ്യുന്നു. മകന്‍ അലക്സി എം.ബി.എയ്ക്ക് പഠിക്കുന്നു, ഇപ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട് മരിക്കുന്നതിന് മുമ്പ് എല്ലാവരും അറിയപ്പെടുന്ന ഒരു വേഷം ചെയ്യണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അത് സാധിച്ചു, സംവിധയകാൻ ദിലീഷ് പോത്തനോട് ഏറെ നന്ദി ഉണ്ടെന്നും അദ്ദേഹം പറയുന്നു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *