രാഷ്ട്രീയപരമായി ഞങ്ങൾ യോജിപ്പില്ലെങ്കിലും, നല്ലൊരു മനുഷ്യന്‍ എന്ന നിലയിൽ സുരേഷേട്ടന് ഒട്ടുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും ! വലിയ പ്രതീക്ഷയുണ്ട് ! സന്തോഷ് കീഴാറ്റൂർ !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ഇപ്പോൾ രാഷ്ട്രീയത്തിലും ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ്, ഇന്ന് അദ്ദേഹം കേന്ദ്ര സഹമന്ത്രി കൂടിയാണ്, ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ. രാഷ്ട്രീയ പരമായി തങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹം എന്ന വ്യക്തിയോടുള്ള സ്നേഹവും പ്രതീക്ഷയുമാണ് സന്തോഷ് പങ്കുവെക്കുന്നത്.

സന്തോഷിന്റെ  വാക്കുകൾ ഇങ്ങനെ, സുരേഷേട്ടനെ എനിക്ക് ഇഷ്ടമാണ്. ഇത് ജനാധിപത്യ രാജ്യമാണല്ലോ. ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. സുരേഷേട്ടന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയം തമ്മില്‍ ഒരു തരത്തിലും യോജിക്കില്ല. രണ്ടുപേരും വ്യത്യസ്തമായ ആശയത്തിലൂടെയാണ് പോകുന്നത്. ഒന്ന് രണ്ട് സിനിമകളില്‍ അദ്ദേഹവുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അതുപോലെ എന്റെ നാടായ കീഴാറ്റൂരിൽ സമരം നടന്ന സമയത്ത് അവിടെ വരികയും, എന്നെയും കാണാൻ വന്ന ആളാണ് സുരേഷേട്ടന്‍. രാഷ്ട്രീയക്കാരന്‍ എന്നതിലപ്പുറം നല്ലൊരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വളരെ അപൂര്‍വ്വം ആള്‍ക്കാരാണ്. സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ ശെരിക്കും വളരെ വലിയൊരു പ്രതീക്ഷയാണ് ഞങ്ങൾക്ക് അദ്ദേഹത്തിലുള്ളത്.

പക്ഷേ പ്രതീക്ഷക്ക് മങ്ങലൊന്നും ഏൽക്കാതെ അദ്ദേഹം മറ്റൊരു തരത്തില്‍ എവിടെയും ലോക്കായി പോകാന്‍ പാടില്ല. അദ്ദേഹം നല്ല ഭരണാധികാരി മന്ത്രിയും രാഷ്ട്രീയക്കാരനും ആകണം. കേരളം കാത്തുസൂക്ഷിക്കുന്ന വലിയ ഒരു മതേതരത്വം ഉണ്ട്. മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം. അതില്‍ മാറ്റം ഉണ്ടാവില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *