നഷ്ടപ്പെട്ട പ്രണയത്തിന്റെ തീച്ചൂളയില്‍ സന്തോഷ് കേരളത്തില്‍ ആറാടുകയാണ് ! ഒന്നും നടക്കില്ല ! സന്തോഷ് വര്‍ക്കിയെ കുറിച്ച്‌ സംവിധായകന്‍ !

കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ് സന്തോഷ് വർക്കി, ആ പേരിൽ ഉപരി അദ്ദേഹത്തെ ‘ആറാട്ട് അണ്ണൻ’ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഒരുപക്ഷെ ആറാട്ട് സിനിമയുടെ താരങ്ങളിലേക്കാണ് ആ സിനിമയുടെ പേരിൽ പ്രശസ്തനായ ആളാണ് സന്തോഷ് വർക്കി. അദ്ദേഹത്തെ ഇത്രയും ജനപ്രിയനാക്കിയത് നിത്യ മേനോനോട് അദ്ദേഹത്തിനുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നിത്യ മേനോന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ എല്ലാം സന്തോഷ് വർക്കി തന്നെ ശല്യം ചെയ്തിരുന്നതായും, അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്‌തിരുന്നതായും നിത്യ മേനോൻ തുറന്ന് പറഞ്ഞിരുന്നു. തന്നെ ശല്യം ചെയ്യുന്നത് കൂടാതെ തന്റെ മാതാപിതാക്കളെയും അയാൾ  ശല്യം ചെയ്തിരുന്നതായും നിത്യ പറയുക ഉണ്ടായി.

അതിനു പുറകെ തന്നെ നിത്യക്ക് മറുപടി എന്നപോലെ നിരവധി മാധ്യമങ്ങളിൽ സന്തോഷ് വകർക്കിയുടെ അഭിമുഖങ്ങളാണ് പിന്നീട് ഏറെ ശ്രദ്ധ നേടിയത്. നിത്യ എന്നെ വിട്ടേക്കു, ഞാൻ ഇനി നിങ്ങളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഏറ്റവും മോശപ്പെട്ട ഒരു മേഖലയാണ് സിനിമ. അത്തരത്തിൽ ഒരു സിനിമ നടിയായ നിങ്ങളെ ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നും സന്തോഷ് വർക്കി തന്റെ അഭിമുഖങ്ങളിൽ കൂടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംവിധായകൻ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ… ആഗ്രഹത്തിനൊക്കെ ഒരു പരിധിയില്ലെടെ എന്ന് നമുക്കു ചോദിക്കാം.. ഇവന് തലയ്ക്ക് വെളിവില്ല എന്ന് ആക്ഷേപിക്കാം.. ഇവനെ ഒക്കെ എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നതെന്ന് പറഞ്ഞു പുശ്ചിക്കാം..

പക്ഷെ ഞാന്‍ ഇയാളെക്കുറിച്ചു നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് അല്‍കെമിസ്റ് എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വരികള്‍ ആണ്.. നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കില്‍ അതിലേക്ക് എത്തിചേരാന്‍ ആത്മാര്‍ഥമായി നിങ്ങള്‍ പരിശ്രമിച്ചാല്‍ ഈ പ്രകൃതി നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തും… എന്നത്… സ്വന്തം സൗന്ദര്യത്തെ കുറിച്ചു സ്വയ ബോധമുള്ള ഒരു പുരുഷന്‍ സ്വന്തം നാട്ടിലെ സുന്ദരിയായ ഒരു പെണ്ണിനെ പ്രേമിക്കാന്‍ പോലും ഭയക്കുന്ന കാലത്തു അതി സുന്ദരിയായ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടിയെ അയാള്‍ പ്രണയിക്കുന്നു..

എന്നിട്ട് ആ ഇഷ്ടവുമായി അയാൾ  വെറുതെ ഇരുന്നില്ല ..അവളെ തേടി അയാള്‍ എത്തിച്ചേരാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പോലും നേരില്‍ ചെല്ലുന്നു.. അസഹിഷ്ണുതയോടെ ഒഴിവാക്കിയിട്ടും അയാള്‍ വീണ്ടും തന്റെ പരിശ്രമം തുടരുന്നു… കഥ പറയാന്‍ നിത്യമേനോനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടക്കാതെ പോകുന്ന സംവിധായകര്‍ക്കിടയില്‍ മുപ്പത് നമ്പറുകളിൽ നിന്നും അവളെ നിരന്തരം വിളിക്കുന്നു. ഒഴിവാക്കപ്പെടും എന്നുറപ്പുണ്ടായിട്ടും അയാള്‍ നിത്യ മേനോന്റെ അച്ഛനെയും അമ്മയെയും ബന്ധപ്പെടുന്നു.. 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാള്‍ കൂടുതല്‍ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരന്‍ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല.

ഇന്ന് അയാളെ മായാളികൾ മുഴുവൻ തിരിച്ചറിയുന്നു. ‘ആറാട്ട് പോലൊരു ദുരന്തത്തില്‍’ മോഹന്‍ലാല്‍ ആറാടി എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ ഇയാൾ സത്യത്തിൽ ഒരു മമ്മൂട്ടി ഫാന്‍ ആണെന്നാണ് എനിക്ക് തോന്നിയത്.. മോഹന്‍ലാല്‍ എന്ന അസാമാന്യ പ്രതിഭയെ അധിക്ഷേപിച്ച പോലെയാണ് അയാളുടെ ആ അഭിപ്രായത്തെ തോന്നിയത്. അന്നയാള്‍ താരാരാധന മൂത്ത ഒരു വിഡ്ഢി എന്നാണ് ഞാന്‍ ചിന്തിച്ചത്.. പിന്നീട് ഓരോ സിനിമ ഇറങ്ങുമ്പോഴും അയാള്‍ക്ക് പിന്നാലെ അഭിപ്രായങ്ങള്‍ തേടി പായുന്ന സോഷ്യല്‍ മീഡിയയെ കാണുമ്പോൾ  പുശ്ചവും തോന്നി.. പക്ഷെ ഇന്ന് നോക്കുമ്പോൾ  പ്രകൃതി അയാള്‍ക്കായി നടത്തിയ ഒരു ഗൂഢാലോചന പോലെ തോന്നുന്നു…

ഇന്ന് ആയാൽ തന്റെ നഷ്ട്ടപെട്ട പ്രണയത്തിന്റെ തീച്ചൂളയില്‍ കേരളത്തില്‍ ആറാടുകയാണ്…
ഒന്നും നടക്കില്ല എന്ന് ചിന്തിക്കാതെ എന്തും നടക്കും എന്ന് ചിന്തിച്ചു മുന്നോട്ട് പോകുക..
ലക്ഷ്യം സത്യമാണെങ്കില്‍ ആഗ്രഹങ്ങള്‍ക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുക ആണ് സന്തോഷ് വര്‍ക്കി എന്നും അഖില്‍ മാരാര്‍ കുറിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *