‘ആ പറഞ്ഞതിൽ എന്റെ ഈ ഇല്ലാത്ത ഗർഭം എന്തായാലും വരില്ല’ ! ഊഹിച്ചതുപോലെ തന്നെ ശരണ്യയുടെ ഗർഭം ഒരു ചർച്ചയാകുന്നു ! പ്രതികരണവുമായി ശരണ്യ !!

നമ്മൾ ഏവർക്കും വളറെ പരിചിതയായ നടിയാണ് ശരണ്യ മോഹൻ. ബാലതാമയി സിനിമയിൽ എത്തിയ ശരണ്യ ഒരു സമയത്ത് തെന്നിത്യൻ സിനിമകളിൽ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ തന്റെ കുടുംവവും ഒപ്പം ഡാൻസ് സ്‌കൂളുമായി തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ശരണ്യ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ ഇപ്പോൾ ശരണ്യ പങ്കുവെച്ച ഒരു പോസ്റ്റും ഒപ്പം ഒരു വാർത്തക്ക് ശരണ്യ നൽകിയ കമന്റുമാണ് അതിലും ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയിരുന്നു. അതിന്റെ ഭാഗമായി പുറത്തു നിന്നിരുന്ന മീഡിയക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും താരങ്ങൾ മറന്നില്ല, അത്തരത്തിൽ അവരുടെ ഒരുപാട് ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു, അതിൽ തന്റെ ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശരണ്യ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു.

ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ “അപ്പോൾ അദ്ദേഹം..   എന്തിനു.. “ഞാൻ..  “ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു ” അപ്പോൾ അദ്ദേഹം…  അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട് … ഞാൻ…  “അപ്പോൾ ഡയലോഗ് വരും പോയി exercise ചെയ്യാൻ..  ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. അദ്ദേഹം : ” അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു… ഞാൻ ..  “ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ,  അദ്ദേഹം ” ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ..”

എന്ന രീതിയിൽ താനും തന്റെ ഭർത്താവും തമ്മിലുള്ള ഒരു രസകരമായ സംഭാഷണത്തിലൂടെ ശരണ്യയുടെ ഈ ചിത്രങ്ങൾ കണ്ട് നാളെ ഇനി  താൻ ഗർഭിണി  ആണെന്ന് വാർത്തകൾ ഉണ്ടാക്കരുത് എന്നാണ് ശരണ്യ പറഞ്ഞത്, പക്ഷെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടും ഒരു മാധ്യമം ശരണ്യ ഗർഭിണി ആണ് എന്ന തലക്കെട്ടോടെ വാർത്ത കൊടുത്തിരുന്നു, അതിനു താഴെ ശരണ്യ നൽകിയ കമന്റ് ഇങ്ങനെ, “അഡ്മിൻ സർ,  ഈ ഭൂമിയിൽ ,പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലും വാർത്ത ആക്കേണ്ട ഒരുപാട് വിഷയങ്ങൾ നിലവിൽ ഉണ്ട് . ആ പറഞ്ഞതിൽ എന്റെ ‘ഇല്ലാത്ത ഗർഭം വരില്ല’ .ദയവു ചെയ്തു മറ്റു വാർത്തകൾക്കു പ്രാധാന്യം നൽകുക . ഇത് ചർച്ച ചെയ്യപ്പെടേണ്ട വാർത്ത അല്ല എന്ന വസ്തുത മനസിലാക്കുക . പോസ്റ്റ് പിൻവലിക്കും എന്ന പ്രതീക്ഷയോടെ ശരണ്യ മോഹൻ”.. എന്നാണ്….

Leave a Reply

Your email address will not be published. Required fields are marked *