
തീപ്പൊരി സംഭാഷണങ്ങൾ പറയുന്ന ഹീറോയോടുള്ള ഒരു കൊച്ചു പയ്യന്റെ ആരാധനയിൽ ആണ് തുടക്കമെന്ന് ഉറപ്പ് ! ഞങ്ങളുടെ ഹീറോയ്ക്ക് ആശംസകൾ !
മലയാളികളുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിലും സൂപ്പർ സ്റ്റാറായി മാറുകയാണ്, കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തിയത്. 66 മത് ജന്മദിനമാണ് സുരേഷ് ഗോപി ആഘോഷിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടി സരയു മോഹൻ. സരയുവിന്റെ ഭർത്താവും സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം സിനിമയിൽ നായകൻ ആണ് സുരേഷ് ഗോപി. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം സിനിമയുടെ ടീസറും സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിനാണ് റിലീസ് ചെയ്തത്. പിന്നാലെയാണ് സരയുവിന്റെ ആശംസാപോസ്റ്റ്.
സരയൂവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, തീപ്പൊരി സംഭാഷണങ്ങൾ പറയുന്ന ഹീറോയോടുള്ള ഒരു കൊച്ചു പയ്യന്റെ ആരാധനയിൽ ആണ് തുടക്കമെന്ന് ഉറപ്പ്… ആ ആരാധന സിനിമയിലേക്ക് കൂടെ അടുക്കാൻ ഒരു വലിയ കാരണം തന്നെ ആയിരുന്നു… എന്റെ “സുരേഷ്‌ഗോപി” സിനിമകളും സനലിന്റെ “സുരേഷ്‌ഗോപി” സിനിമകളും രണ്ടാണ്… രണ്ട് ലോകമാണ് അത്… ഞാൻ ഇന്നും ഡെന്നിസിലും നരേന്ദ്രനിലും ഒരു പരിധി വരെ മേജർ ഉണ്ണികൃഷ്ണനിലും വട്ടംകറങ്ങുമ്പോൾ സുരേഷേട്ടന്റെ ഈ പിറന്നാളിന് സനൽ എന്ന സംവിധായകൻ സ്വന്തം നായകനെ പരിചയപെടുത്തുകയാണ്…

അടുത്ത് അറിയുമ്പോൾ, അറിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന സിനിമ പൊയ്മുഖങ്ങൾക്കിടയിൽ അറിയുമ്പോൾ കൂടുതൽ സുന്ദരമാകുന്ന, മധുരങ്ങൾ സമ്മാനിക്കുന്ന, മനസ്സിൽ നിന്ന് വാക്കുകൾ പങ്കുവെയ്ക്കുന്ന ഞങ്ങളുടെ ഹീറോയ്ക്ക് ജന്മദിനാശംസകൾ.. എന്നും സരയൂ കുറിച്ചു..
Leave a Reply