
തലേദിവസം വരണേ 25000 കൂടുതല്‍ തന്നാമതിയെന്ന് പറഞ്ഞ മൊതലാ! മോശം കമന്റ് ചെയ്ത ആൾക്ക് മറുപടിയുമായി സരയൂ !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് നടി സരയൂ. സമൂഹ മാധ്യമങ്ങളിൽ താരങ്ങൾക്ക് മോശം കമന്റുകൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ തന്നെ കുറിച്ച് മോശമായി വന്ന ഒരു കമന്റിന് സരയൂ നൽകിയ മറുപടിയാണ് ഏറെ ശ്രാദ്ധ നേടുന്നത്. മോശം കമന്റിട്ടയാളുടെ പേര് സഹിതമാണ് സരയു പങ്കുവെക്കുന്നത്. എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റ് എന്ന് പറഞ്ഞാണ് സരയു കമന്റും അതിട്ടയാളേയും പരിചയപ്പെടുത്തുന്നത്.
അയാളുടെ വാക്കുകളിങ്ങനെ, “ഉവ്വ്, തലേദിവസം വരണോ, 25000 കൂടുതല്‍ തന്നാമതി’ എന്ന് പറഞ്ഞ മൊതലാണ്.’ എന്നായിരുന്നു കമന്റ്. ഇത് എഴിതിയ ആളോട് “ആര്” എന്ന് സരയു കമന്റില്‍ ചോദിക്കുന്നുണ്ട്. അതേ മഹാന്‍ ഇന്‍ബോക്‌സില്‍ എന്ന് പറഞ്ഞു കൊണ്ട് അടുത്ത സ്റ്റോറിയില്‍ അതേയാള്‍ തനിക്ക് അയച്ച മെസേജുകളും സരയു പങ്കുവെക്കുന്നുണ്ട്.

അതിൽ ഇയാൾ അയച്ചിരുന്ന മെസ്സേജുകൾ ഇങ്ങനെ, ഹലോ സരയൂ, ഒരു പരുപാടിയുണ്ട്. മെയില്‍ ഐഡി അയക്കൂ. ഞാന്‍ വിശദാംശങ്ങള്‍ അയക്കാം. ഹലോ ഹൗ ആര്‍യു. വാട്‌സ് ആപ്പ് നമ്പര്‍ തരൂ എന്നൊക്കെയാണ് മെസേജുകള്‍. പിന്നാലെ തന്നോട് മോശമായി പെരുമാറിയ മറ്റൊരാള്‍ക്ക് താന്‍ അയച്ച മെസേജും അയാള്‍ നല്‍കിയ മറുപടിയും സരയു പങ്കുവെക്കുന്നുണ്ട്. നിന്റെ കമന്റ് സൈബര്‍ സെല്ലിന് അയക്കുന്നു എന്നായിരുന്നു സരയുവിന്റെ മെസേജ്. എന്നാല്‍ ‘സൈബര്‍ സെല്‍ എന്നെ അങ്ങ് ഒലത്തും’ എന്നായിരുന്നു യുവാവിന്റെ മറുപടി.
Leave a Reply