ചേച്ചി അനാഥയായി കിടക്കാന്‍ പാടില്ല, രക്തബന്ധമൊന്നുമല്ല സ്‌നേഹത്തിന് ആധാരം, അതിനപ്പുറം ആത്മാര്‍ത്ഥതയ്ക്ക് സ്ഥാനമുണ്ട് ! സരയുവിനെ കുറിച്ച് ശാന്തിവിള ദിനേശ് !

കെപിഎസി ലളിത എന്ന നടി നമ്മളെ വിട്ടു പോയെങ്കിലും ഇന്നും അവരുടെ ഓർമ്മകൾ നിറയുന്ന ഒരുപാട് അവിസ്മരണീയ കഥാപാത്രങ്ങൾ ബാക്കിവെച്ചിട്ടാണ് യാത്രയായത്. നടി അഭിനയിച്ച അവസാന ചിത്രം മമ്മൂട്ടിയുടെ ഭീഷ്മപർവത്തിൽ വളരെ അവശയായ നടിയെ കണ്ടപ്പോൾ ഏവരുടെയും ഹൃദയം വേദനിച്ചിരുന്നു. അവസാന നിമിഷങ്ങളിൽ വളരെ മോശം അവസ്ഥയായിരുന്നു നടിയുടേത്, ഓർമ തീരെ ഇല്ലായിരുന്നു, മകൻ സിദ്ധാർഥിൻെറ ഫ്‌ളാറ്റിലായിരുന്നു അന്ത്യം, വിവരമറിഞ്ഞയുടനെ തന്നെ മഞ്ജു പിള്ളയും, കുക്കു പരമേശ്വരനും,  സരയുമുള്‍പ്പടെ നിരവധി പേര്‍ ഓടിയെത്തിയിരുന്നു. ലളിതാമ്മയുടെ മൃതദേഹത്തിന് അരികിലെ നിലവിളക്കില്‍ എണ്ണയൊഴിച്ചും സാമ്പ്രാണിത്തിരി കത്തിച്ചും മുഴുവന്‍ സമയവും സരയു അടുത്തുതന്നെ  ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഇതിന്റെ കുറിച്ച് പറഞ്ഞുകൊണ്ട് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  ആത്മാര്‍ത്ഥയുള്ളവര്‍ മലയാള സിനിമയില്‍ ഇപ്പോഴും ഉണ്ടെന്ന് അത് കണ്ടപ്പോള്‍ മനസിലായെന്ന് അദ്ദേഹം പറയുന്നത്, തന്റെ യുട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്. മ,ര,ണ,മെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇരിക്കണം എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

കെപിഎസി ലളിതയുടെ മൃ,ത,ദേ,ഹ,ത്തിന് ഒരുരാത്രി മുഴുവന്‍ കണ്ണ് ചിമ്മാതെ  കാവലിരുന്ന സരയുവിനെക്കുറിച്ചായിരുന്നു വിഡിയോയിൽ കൂടുതലും അദ്ദേഹം സംസാരിച്ചത്. സിനിമാക്കാര്‍ ക്യാമറയുടെ മുന്നില്‍ മാത്രമാണ് സ്‌നേഹിക്കുന്നത എന്നായിരുന്നു ഞാന്‍ കരുതിയത്, എന്നാൽ എന്റെ ആ ധാരണ സരയു തെറ്റിച്ചു. ലളിത ചേച്ചിയോടുള്ള സ്‌നേഹം മൈക്കിന് മുന്നിലൂടെ വിളിച്ച് പറഞ്ഞ് നടന്നവരില്‍ ഒരാളെപ്പോലും കണ്ടില്ലെന്നും ദിനേശ് പറയുന്നു.

പ്രമുഖർ ഉൾപ്പടെ പല താരങ്ങളും  ആ രാത്രി തന്നെ വന്ന്‌ കണ്ടു പോകുന്നത് കണ്ടിരുന്നു, ചേച്ചിയുടെ സ്വന്തം മകൾ പോലും തളർന്ന് പോയ സമയത്ത് നേരം വെളുക്കുന്നത് വരെ ലളിത ചേച്ചിക്ക് കൂട്ടിരുന്ന സരയുവിന്റെ ചിത്രങ്ങൾ എന്നെ ഞെട്ടിച്ചു, ഓരോ വിളക്കിലും ആവശ്യത്തിന് എണ്ണയൊഴിച്ച് തിരി കെടാതെ, സാമ്പ്രാണിത്തിരി തീരുമ്പോള്‍ പുതിയത് കത്തിച്ചും അവിടെത്തന്നെയുണ്ടായിരുന്നു സരയു. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന ചുരുക്കം ചിലരും സിനിമയിൽ ഉണ്ടെന്ന് ആ കുട്ടി  തെളിയിച്ചു. സരയു കാണിച്ച ആ ആത്മാര്‍ത്ഥത എത്ര അഭിനന്ദിച്ചാലും മതിവരില്ലാത്തതാണ്.

നമ്മളെ ഒക്കെ ഒരുപാട് സ്വാധീനിച്ച  ലളിത ചേച്ചി ഒരിക്കലും അനാഥയായി കിടക്കാന്‍ പാടില്ല, രക്തബന്ധമൊന്നുമല്ല സ്‌നേഹത്തിന് ആധാരം, അതിനപ്പുറം ആത്മാര്‍ത്ഥതയ്ക്ക് സ്ഥാനമുണ്ട് എന്ന് തെളിയിക്കുകയായിരുന്നു സരയു. വിളക്കുകളിലേക്ക് എണ്ണ പകരുന്ന സരയുവിനെ കണ്ടപ്പോള്‍ ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി. ഇനിയുള്ള കാലം സരയുവിന് ചേച്ചിയുടെ അനുഗ്രഹം കൊണ്ട് നല്ലൊരു ജീവിതമുണ്ടാവുമെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. അദ്ദേഹത്തിന്റെ വീഡിയോക്ക് പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *