ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ! വിവാഹം ഒന്നിനും ഒരു അവസാനം അല്ല ! 16 ആം വയസ്സില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മുടക്കി കുട്ടിയാണ് സരയു ! സനൽ പറയുന്നു !

മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് സരയു മോഹൻ. സഹ താരമായി സിനിമയിൽ എത്തി ശേഷം നായികയായി തിളങ്ങിയ ആളുകൂടിയാണ് സരയു. വലിപ്പച്ചെറുപ്പമില്ലാതെ തന്നെ തേടി വരുന്ന വേഷങ്ങൾ ഏതും മികച്ചതാക്കാൻ സരയു എപ്പോഴും ശ്രദ്ധിക്കാറുണ്ട്.  സംവിധായകൻ സനൽ ആണ് സരയുവിന്റെ ഭർത്താവ്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സാരയുവും ഭർത്താവ് സനനും ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ്.

അവരുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ആറ് വര്ഷത്തോളം പ്രണയിച്ചു. പുണ്യാളന് അഗര്ബത്തീസ് എന്ന സിനിമയുടെ സക്സസ് സെലിബ്രേഷനിൽ വെച്ച് നടി രചന നാരായണന് കുട്ടിയാണ് തങ്ങളെ പരസ്പരം പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. വിവാഹ ശേഷവും ഇപ്പോഴും ആ സൗഹൃദം തുടരുന്നു. പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സനൽ ആയിരുന്നു. ആറ് മാസം കഴിഞ്ഞാണ് ഞാൻ അതിന് മറുപടി കൊടുത്തത്.

അതുകൊണ്ട് തന്നെ ആ കാലയളവിൽ സരയുവിനെ ഇംപ്രസ് ചെയ്യാന് താന് പരമാവധി ശ്രമിച്ചിരുന്നു എന്ന് സനല് പറയുന്നു. എന്നാൽ എന്റെ ജീവിതത്തിൽ തന്നെ ഒരു വിവാഹം വേണോ വേണ്ടയോ എന്നൊക്കെയുള്ള ആശയകുഴപ്പത്തിന് ഇടയിലാണ് സനല് എന്നെ പ്രപ്പോസ് ചെയ്തത്, അതുകൊണ്ട് തന്നെ ഒരുപാട് ആലോചിച്ച് ഉചിതമായ ഒരു തീരുമാനം എടുക്കാന് കുറച്ച് സമയം വേണ്ടി വന്നു. അങ്ങനെയാണ് അത് ആറുമാസം നീണ്ടുപോയത്.

അതെ സമയം തന്റെ ഭാര്യ സരയുവിനെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് സനലിന് ഉള്ളത്. എന്തിനും കൃത്യമായ തീരുമാനങ്ങള് എടുക്കുന്ന ആളാണ് സരയു. തങ്ങളില് കൂടുതല് പക്വതയോടെ കാര്യങ്ങള് തീരുമാനിക്കുന്നത് അവൾ തന്നെയാണ്. പതിനാറ് വയസ്സ് മുതല് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്ന പക്വതയുള്ള മിടുക്കിയായ പെണ്കുട്ടിയാണ് സരയു. ഞാന് അങ്ങിനെ ഒന്നും ആയിരുന്നില്ല. എല്ലാ സൗകര്യങ്ങളോടു കൂടെയും ഉള്ള സാഹചര്യത്തിലാണ് വളര്ന്നത്. ഞങ്ങൾ തമ്മിൽ ആ വ്യത്യാസം ഉണ്ട്.

എന്റെ പ്രൊഫെഷണൽ ൺലൈഫിലും സരയുവിന്റെ പിന്തുണ വളരെ വലുതാണ്. ഞാന് അസോസിയേറ്റ് ആയിരുന്ന സമയത്തൊക്കെ സരയുവിന്റെ കൃത്യമായ ഗയിഡും സപ്പോര്ട്ടും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നോക്കിയത് സരയു തന്നെയാണ്. സരയു കൂടെയുള്ളപ്പോൾ എനിക്ക് ഒരു പ്രത്യേക ഊർജവും സന്തോഷവുമാണ്. അവൾ കൂടെ ഉള്ളപ്പോൾ എന്റെ വീട്ടുകാര്ക്കും എന്നെ കുറിച്ച് ടെന്ഷനില്ല. എന്നെ തീറ്റിപ്പോറ്റുക എന്നതും വലിയ കാര്യമാണല്ലോ, എല്ലാ കാര്യങ്ങളിലും അവർ പെർഫെക്റ്റ് ആണെന്നാണ് സനൽ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *