
ദിലീപിനെ നൈസ് ആയി ഒഴിവാക്കിയത് നന്നായി, അതും ഒരു നിലപാടാണ് ! വി.ഡി സതീശന്‍ പങ്കുവെച്ച സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിലെ ഫോട്ടോ ചർച്ചയാകുന്നു !
മലയാള സിനിമയിൽ കാലങ്ങളായി തിളങ്ങി നിൽക്കുന്ന നടനാണ് സിദ്ധിഖ്. നടനായും, വില്ലനായും കൊമേഡിയൻ ആയും സിനിമയിൽ തിളങ്ങി നിന്ന നടൻ ഇന്നും സിനിമ മേഖലയിലെ നിറ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകൻ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹമായിരുന്നു. താര രാജ്നക്കന്മാർ ഒത്തുകൂടിയ വിവാഹ വിദേശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് കാവ്യാ മാധവൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഈ ആഘോഷങ്ങൾക്ക് ഇടയിൽ ഇപ്പോൾ മറ്റൊരു വർത്തയാണ് കൂടുതൽ ശ്രദ്ധനേടുന്നത്.
താര രാജാക്കന്മാർ കൂടാതെ വിവാഹത്തിൽ രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു, അതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ടായിരുന്നു. അദ്ദേഹം ആ ചടങ്ങിൽ പങ്കെടുത്തതിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശന്‍ പങ്കുവെച്ചത്.

എന്നാൽ ഈ ചിത്രത്തിന്റെ ഒർജിനൽ പങ്കുവെച്ചുകൊണ്ടായിരുന്നു കൂടുതൽ പേരും വി.ഡി സതീശന്റെ ഈ നടപടിയെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി.ഡി ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്, ‘ ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്‌സ്’ എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നാണ്’ കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. അതുമാത്രമല്ല ദിലീപിനെ നൈസായി അങ്ങ് ഒഴിവാക്കിയല്ലേ എന്ന കമന്റുകളും സജീവമായിരുന്നു.
ഈ ചെയ്തതും ഒരു നിലപാടാണ്, ഈ ഫോട്ടോയില്‍ സിദ്ദിഖിന്റ അപ്പുറത്ത് ദിലീപ് ഉണ്ട്, അത് നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ് എന്നാണ് മറ്റു രസകരമായ കമന്റുകൾ, ഏതായാലും ചിത്രങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. അത് മാത്രമല്ല ഈ വിവാഹ വേദിയിൽ തന്റെ മക്കളിൽ ഭിന്ന ശേഷിക്കാരനായ മകനെ സിദ്ധിഖ് ആദ്യമായി ക്യാമറക്ക് മുന്നിൽ കൊണ്ടുവന്നിരുന്നു. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. എന്നാല്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ അത് അന്ന് ആരാണ് എന്ന് വ്യക്തമായിരുന്നില്ല.
Leave a Reply