
ഞാൻ ഇവിടെ ഉണ്ട് ! അച്ഛൻ അനശ്വര നടൻ മാത്രമല്ല, സകലകലാവല്ലഭനും ! അപൂർവ്വ കഥകളുമായി മകൻ സതീഷ് സത്യൻ !
മലയാള സിനിമ രംഗത്ത് മാനുവേൽ സത്യനേശൻ എന്ന നമ്മുടെ സ്വന്തം സത്യൻ മാഷ് എന്നും നിലകൊള്ളും, അദ്ദേഹത്തിന് ശേഷം ഒരുപാട് പ്രഗത്ഭരായ അഭിനേതാക്കൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട് എങ്കിലും സത്യൻ മാഷിന്റെ കസേര ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ് എന്നത് ഏതൊരു മലയാളി പ്രേക്ഷകരുടയും പൊതു അഭിപ്രായമാണ്. സത്യൻ മാഷിന്റെ കുടുംബത്തെ കുറിച്ച് അറിയാൻ ഇപ്പോഴും ആരാധകർക്ക് വളരെ ആകാംഷയാണ്. ശ്രീമതി ജെസ്സിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി പ്രകാശ്, സതീഷ്, ജീവൻ. പക്ഷെ നിർഭാഗ്യവശാൽ സത്യന്റെ മൂന്ന് മക്കൾക്കും കാഴ്ചക്ക് തകരാറുകൾ ഉണ്ടായിരുന്നു.
അതിൽ അദ്ദേഹത്തിന്റെ മൂത്ത മകൻ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു. ബാക്കി രണ്ടു മക്കളും കാഴ്ച്ചയിൽ തകരാറുകൾ ഉണ്ടെങ്കിലും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇവർ തിരുവനന്തപുറത്താണ് താമസം. പാളയം എൽ എം എസ് പള്ളിയിലാണ് സത്യൻ മാഷിന്റെ സ്മൃതി കുടീരം. അച്ഛനെപ്പോലെ തന്നെ കലാപരമായി ഏറെ മുന്നിലായിരുന്നു. മനോഹമായി പാടുമായിരുന്നു. ഇവരുടെ മക്കളും കൊച്ചുമക്കളും കാലാരംഗത്ത് കഴിവുള്ളവർ ആണ്. കൂടാതെ അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യൻ മലയാളത്തിൽ അഞ്ചു സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോൾ കാഴ്ചക്ക് കാര്യമായ പ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നുണ്ട്.
എന്നാലും ഇപ്പോഴും തന്റെ പപ്പയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് നൂറ് നാവാണ്. അത്തരത്തിൽ തന്റെ പപ്പയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ… എല്ലാവരോടും നല്ല രീതിയില് പെരുമാറുന്ന വൃക്തിയായിരുന്നു അച്ഛൻ. ഞങ്ങൾ മക്കളെയും അദ്ദേഹം ആ രീതിയിലാണ് വളർത്തിയത്. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാൽ ഞങ്ങൾക്ക് ആഘോഷമാണ്. ഞങ്ങൾക്കൊപ്പം കളിക്കാനും രസിക്കാനും എല്ലാം അദ്ദേഹം സമയം കണ്ടെത്തി. പുറത്ത് ഞങ്ങളെയും കൊണ്ടുപോവുമായിരുന്നു, പപ്പ ഷൂട്ടിന് പോവുന്ന സമയത്ത് ലാൻഡ് ഫോൺ ഉണ്ടായിരുന്നെങ്കിലും എസ്ടിഡി വിളിക്കാൻ പറ്റില്ലായിരുന്നു. ആ സമയത്ത് ഞങ്ങൾ കത്തുകളാണ് എഴുതാറുള്ളത്. .

ഞങ്ങൾ ഇംഗ്ലീഷിൽ കത്തുകൾ എഴുതണം എന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ആ കത്തുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിലും വളർച്ചയുടെ കാര്യത്തിലും എല്ലാം ഇടപ്പെട്ടിരുന്ന മികച്ച ഒരു കുടുംബനാഥൻ കൂടിയായിരുന്നു അദ്ദേഹം. വീട്ടിലുണ്ടെങ്കിൽ മിക്ക ദിവസങ്ങളിലും ഞങ്ങളെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. മ്യൂസിയത്തിലും ബീച്ചിലുമൊക്കെയാണ് പോകാറുള്ളത്. രാവിലെ ഏഴ് മണിക്കാണ് ഷൂട്ടിംഗ് എങ്ങിൽ 6:30തിന് തന്നെ ലൊക്കേഷനിൽ എത്തുന്നയാളാണ് പപ്പ. ഇന്നും ലൊക്കേഷനുകളിൽ പപ്പയുടെ
കൃത്യനിഷ്ഠയുടെ കാര്യത്തെ പറ്റി പലരും പറയാറുണ്ട്. താൻ കാരണം ആരും കാത്തിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബദ്ധം ഉണ്ടായിരുന്നു.
അതുപോലെ പപ്പയും നസീർ സാറും വലിയ കൂട്ടായിരുന്നു. . ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതുപോലെ തന്നെ എല്ലാ കാലത്തും മലയാള സിനിമയില് ഏറ്റവും അധികം വാഴ്ത്തപ്പെട്ടിട്ടുള്ള കലാകാരനാണ് പപ്പ. പക്ഷെ വേണ്ടത്ര പരിഗണന അദ്ദേഹത്തിന് കിട്ടിയിട്ടില്ല. സർക്കാർ ആദ്യ കാലത്ത് മികച്ച നടനുള്ള അവാർഡ് കൊടുത്തിരുന്നത് സത്യൻ അവാർഡ് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. എന്നാൽ പിന്നീട് അത് എടുത്ത് കളഞ്ഞു. അദ്ദേഹത്തിന്റെ ഓര്മ്മകള് അമ്പത് വര്ഷം പിന്നിടുമ്പോഴും വേണ്ടത്ര അംഗീകാരങ്ങൾ ഇനിയും ലഭിച്ചിട്ടില്ലാ, സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പപ്പയുടെ ജന്മദിനാഘോഷവും അനുസ്മരണവും സംഘടിപ്പിക്കാറുണ്ട്.
അതുപോലെ പലർക്കും ഇപ്പോഴും ഉള്ള സംശയമാണ് പപ്പക്ക് ദുശീലങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നത്. എന്നാൽ പപ്പ ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ് വലിച്ചോ കണ്ടിട്ടില്ല. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന് പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ പപ്പ കൂളായി പറയും ‘സോറി ഐഡോണ്ട് സ്മോക്ക്, താങ്ക്യു.’ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് പക്ഷെ അത് ആരും അറിയരുതെന്ന് നിർബദ്ധമുണ്ടായിരുന്നു, മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും ഒരിക്കലും മദ്യപാനി ആകരുതെന്നും പപ്പ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും സതീഷ് സത്യൻ പറയുന്നു..
Leave a Reply