സത്യൻ മാഷ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആ കസേരയിൽ ഒന്ന് ഇരിക്കാനുള്ള മോഹവുമായി നടന്ന നടന്മാരുണ്ട് ! ആ ജീവിതം !

സിനിമ രംഗത്ത് ചില അതുല്യ പ്രതിഭകളുടെ ഇരിപ്പടം ഇന്നും ഒഴിഞ്ഞ് കിടക്കുകയാണ്. സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേതാക്കളിൽ ഒരാളാണ് സത്യൻ മാഷ്. മാനുവേൽ സത്യനേശൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. തനതായ അഭിനയ ശൈലി കൊണ്ടും, സ്വഭാവികമായ അഭിനയമികവ് കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു അദ്ദേഹം. കാലങ്ങൾ ഒരുപാട് കടന്നുപോയിട്ടും മലയാള സിനിമ  രംഗത്ത് ഒരു പാഠപുസ്തകമായി അദ്ദേഹം ഇന്നും ജീവിക്കുന്നു. മലയാള നടന്മാരിൽ ഒട്ടനവധി പേർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

സത്യൻ എന്ന നടന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളിലും അദ്ദേഹം നൂറ് ശതമാനം മികവ് പുലർത്തി എന്നതാണ്. മലയാള സിനിമ  രംഗത്ത്‌ അക്ഷരാർഥത്തിൽ സത്യന്റെ സിംഹാസനമുണ്ട്. ആ കാലത്ത്  പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന പല പ്രമുഖ  നടന്മാർ  അക്കാലത്ത്  വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും ആ  സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും എന്നതാണ് വാസ്തവം.

തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചതാണ്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കി. അതിനു ശേഷം കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം അദ്ദേഹം പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുസരിച്ചിരുന്നു..

പട്ടാള സേവനത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തി  തിരുവിതാംകൂറിൽ പോ,ലീ,സിൽ  ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ ക,മ്മ്യൂ,ണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു.

കുടുംബ ജീവിതത്തിൽ അദ്ദേഹം മക്കളുടെ കാര്യത്തിൽ ഏറെ വിഷമിച്ചിരുന്നു.  ശ്രീമതി ജെസ്സിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക്  മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി  പ്രകാശ്, സതീഷ്, ജീവൻ. പക്ഷെ നിർഭാഗ്യവശാൽ സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു. ബാക്കി രണ്ടു മക്കളും പരിമിതമായ കാഴ്ച്ചയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.  അദ്ദേഹത്തിന്റെ സിനിമ ജീവിത്തിനിടക്കാണ് അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിക്കുന്നത്, രോഗം വകവെക്കാതെ അദ്ദേഹം വീണ്ടും സിനിമ രംഗത്ത് സജീവമായിരുന്നു.

അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ര,ക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. ശേഷം  അദ്ദേഹം സ്വയം കാറോടിച്ചാണ്  ആശുപത്രിയിൽ എത്തിയത്. ശേഷം  അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. 1971 ജൂൺ 15-ന് തന്റെ 59 മത് വയസിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *